സ്വന്തം ഇഷ്ടപ്രകാരം അമേരിക്ക വിട്ടുപോകാൻ താത്പര്യപ്പെടുന്ന കുടിയേറ്റക്കാർക്ക് യാത്രാ ചെലവുകൾക്കായി 1,000 ഡോളർ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. യുഎസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) തിങ്കളാഴ്ചയാണ് ഇത് പ്രഖ്യാപിച്ചത്.
-------------------aud--------------------------------
നിയമപരമായ അനുമതിയില്ലാതെ യുഎസിൽ താമസിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും നാടുകടത്താനും ഏകദേശം 17,000 ഡോളർ ചെലവ് വരും. ഈ സാഹചര്യത്തിൽ സ്വമേധയാ രാജ്യം വിട്ടുപോകുന്നതിന് ചെറിയ തുക നൽകുകയും യാത്രാ ചെലവുകൾ വഹിക്കുകയും ചെയ്യുന്നത് വളരെ കുറഞ്ഞ ചെലവുള്ള കാര്യമാണെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. കൂടുതൽ ആളുകളെ സ്വയം നാടുകടത്താൻ പ്രോത്സാഹിപ്പിക്കുന്നതിനായി, ട്രംപ് ഭരണകൂടം മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്. കനത്ത പിഴകൾ ചുമത്തി ഭീഷണിപ്പെടുത്തുക, നിയമപരമായ പദവികൾ എടുത്തുകളയാൻ ശ്രമിക്കുക, ഗ്വാണ്ടനാമോ ബേയിലെയും എൽ സാൽവഡോറിലെയും കുപ്രസിദ്ധമായ ജയിലുകളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
© Copyright 2025. All Rights Reserved