ഇന്ത്യയുടെ കൗമാരതാരം ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ് കിരീടം ഒന്നര പോയന്റ് അരികെ. 11ാം ഗെയിമിൽ ചൈനയുടെ നിലവിലെ ചാമ്പ്യൻ ഡിങ് ലിറെനെ വീഴ്ത്തിയ ചെന്നൈ സ്വദേശി ഇതാദ്യമായി ലീഡും പിടിച്ചു.
-------------------aud------------------------------
മൂന്ന് റൗണ്ട് മാത്രം ശേഷിക്കെ ഗുകേഷിന് ആറും ലിറെന് അഞ്ചും പോയന്റാണുള്ളത്. ജേതാവാകാൻ വേണ്ടത് 7.5 പോയന്റാണ്. ഇന്നത്തെ 12ാം റൗണ്ട് മത്സരത്തിലും ഗുകേഷിന് ജയം ആവർത്തിക്കാനായാൽ ചരിത്രകിരീടം ചലഞ്ചറുടെ കൈയെത്തും ദൂരെയെത്തും. ഞായറാഴ്ച വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷ് 29 നീക്കങ്ങൾക്കൊടുവിൽ ജയം നേടി. ലിറെൻ വരുത്തിയ രണ്ടു പിഴവുകളുടെ ചുവടുപിടിച്ചാണ് 18കാരൻ വിജയത്തിലേക്ക് കരുക്കൾ നീക്കിയത്. ആദ്യ ഗെയിമിൽ ലിറെനും മൂന്നാമത്തേതിൽ ഗുകേഷും ജയിച്ചതൊഴിച്ചാൽ എട്ട് റൗണ്ടുകൾ സമനിലയിൽ കലാശിച്ചിരുന്നു. ലീഡ് ലഭിച്ചതോടെ ഗുകേഷിന് ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാനും സാധ്യത തെളിഞ്ഞിരിക്കുകയാണ്. വിശ്വനാഥൻ ആനന്ദൊഴികെ ഇന്ത്യയിൽനിന്നാരും ലോക ചെസ് ചാമ്പ്യൻഷിപ് കിരീടം നേടിയിട്ടില്ല.
© Copyright 2024. All Rights Reserved