ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ തുടരുകയാണ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ആവർത്തിച്ചു. വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയെക്കുറിച്ച് ഇസ്ലാമാബാദിന്റെ അഭ്യർഥന മാനിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ കൂടിയാലോചനകൾ ആരംഭിച്ചിരുന്നു.
-------------------aud--------------------------------
ഈ സാഹചര്യത്തിലും നിയന്ത്രണ രേഖയിൽ തുടർച്ചയായി 12-ാം രാത്രിയും അതിർത്തി കടന്നുള്ള വെടിവയ്പ്പ് തുടർന്നു. ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ എന്നീ സെക്ടറുകളിലാണ് പാക് സൈന്യം പ്രകോപനമില്ലാതെ ചെറു ആയുധങ്ങൾ ഉപയോഗിച്ച് വെടിവയ്പ്പ് നടത്തിയത്. ഇന്ത്യൻ സൈന്യ ശക്തമായി പ്രതിരോധിച്ചതായും തിരിച്ചടിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
© Copyright 2025. All Rights Reserved