കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഏതാണ് രണ്ടര ലക്ഷത്തിലേറെ സോഷ്യൽ റെന്റ് ഹോമുകൾ അപ്രത്യക്ഷമായതായി സർക്കാരിന്റെ കണക്കുകൾ. 2013 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയിലായി ലോക്കൽ അതോറിറ്റികളുടെയും ഹൗസിംഗ് അസ്സോസിയേഷനുകളുടെയും ഉടമസ്ഥതയിലുള്ള സോഷ്യൽ ഹൗസിംഗ് ഹോമുകളുടെ എണ്ണത്തിൽ 2,60,464 വീടുകളുടെ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ .ചാരിറ്റി സംഘടനയായ ഷെൽട്ടർ ആണ് ഈ കണക്കുകൾ പുറത്തു വിട്ടത്.
-------------------aud--------------------------------
കൂടുതൽ സോഷ്യൽ ഹോമുകൾ വിൽക്കുകയോ അതല്ലെങ്കിൽ അവ ഇടിച്ചുപൊളിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു വിൽക്കുകയോ ആണെന്ന് ഷെൽട്ടറിന്റെ ചീഫ് എക്സിക്യൂട്ടീവ് പോളി നീറ്റെ പറഞ്ഞു. സോഷ്യൽ ഹൗസിംഗിന്റെ ആവശ്യക്കാരായി 13ലക്ഷത്തോളം പേർ ഇപ്പോഴും അപേക്ഷ നൽകി കാത്തിരിക്കുകയാണ് . കൈയ്യിലൊതുങ്ങാവുന്ന തരത്തിലുള്ള ഒരു വീടിനായി ഇത്രയും പേർ കാത്തിരിക്കുമ്പോഴാണ് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രവർത്തനം.
ആവശ്യത്തിന് സോഷ്യൽ ഹോമുകൾ ഇല്ലാതായതോടെ രാജ്യം മറ്റൊരു റെക്കോർഡിലേക്ക് കടക്കുകയാണെന്ന് പോളി നീറ്റെ പറയുന്നു. ഒന്നര ലക്ഷത്തോളം കുട്ടികളാണ് ഇപ്പോൾ വീടുകൾ ഇല്ലാതെ താത്ക്കാലിക അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നത്. ഇത് എക്കാലത്തേയും ഉയർന്ന സംഖ്യയാണെന്നും അവർ പറയുന്നു.സ്വകാര്യ വീടുകളുടെ വാടക കുതിച്ചുയർന്നതും, ജീവിതച്ചെലവ് പ്രതിസന്ധിയിൽ പലർക്കും വാടക നൽകാനാകാതെ വീട് ഒഴിയേണ്ടി വന്നതുമെല്ലാം ഇതിന് കാരണങ്ങളാണ്.
ഇംഗ്ലണ്ടിലെ സോഷ്യൽ ഹോമുകളുടെ എണ്ണം കുറയാൻ പല കാരണങ്ങളുണ്ട്. വിവിധ ആവശ്യങ്ങൾക്കായി കെട്ടിടങ്ങൾ ഇടിച്ചു നിരത്തേണ്ടി വരുന്നത് അതിലൊരു കാരണമാണ്. പുതിയ റൈറ്റ് ടു ബൈ പദ്ധതി വഴി കൗൺസിൽ വീടുകളിലെ വാടകക്കാർക്ക് അത് വാങ്ങാൻ കഴിയുമെന്ന നില വന്നതോടെ പലരും ഇത്തരം വീടുകൾ സ്വന്തമാക്കിയത് മറ്റൊരു കാരണം. ഹൗസിംഗ് പ്രൊവൈഡർമാർ ഇത്തരം സ്ഥലങ്ങളെ, കൂടുതൽ വിപണി മൂല്യം കിട്ടുന്ന വിധത്തിൽ രൂപഭേദം വരുത്തി വിൽക്കുന്നതും ഒരു കാരണമാണ്.
© Copyright 2024. All Rights Reserved