14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അ​ഗ്നിപർവതം പൊട്ടിത്തെറിക്കും, ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ..

11/11/23

തുടർച്ചയായ ഭൂചനത്തെ തുടർന്ന് ഐസ്ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയിൽ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയിൽ ഏഴ് ഉയർന്നതും ഉൾപ്പെടെ നൂറുകണക്കിന് ഭൂകമ്പങ്ങളാണ് വെള്ളിയാഴ്ച റിപ്പോട്ട് ചെയ്തത്. റെയ്ക്ജാനസിലെ അഗ്നിപർവ്വതം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ റെയ്ജാനസ് ഉപദ്വീപാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. തുടർച്ചയായ ഭൂചലനങ്ങൾ അഗ്നിപർവത സ്ഫോടനത്തിനുള്ള സാധ്യതയാകാമെന്ന് ഐസ്ലാൻഡിക് മെറ്റ് ഓഫീസ് അറിയിച്ചു. പ്രാദേശിക സമയം 5.30 ഓടെ രാജ്യ തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെ രണ്ട് ശക്തമായ ഭൂചനങ്ങൾ അനുഭവപ്പെട്ടു. ഐഎംഎയുടെ കണക്കുകൾ പ്രകാരം ഗ്രിന്ദാവിക്കിന് വടക്ക് അനുഭവപ്പെട്ട ഭുചനമാണ് വെള്ളിയാഴ്ച ഉണ്ടായതിൽ ഏറ്റവും തീവ്രത കൂടിയത്. 5.2 ആയിരുന്നു തീവ്രത. ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്ന് ഭരണകൂടം അറിയിച്ചു.
ഭൂചനത്തെ തുടർന്ന് ഗ്രിന്ദാവിക്കിലേക്കുള്ള വടക്ക്-തെക്ക് റോഡുകൾ പൊലീസ് അടച്ചു. ഒക്ടോബർ അവസാനം മുതൽ രാജ്യത്ത് ഇതുവരെ 24,000 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്നാണ് ഐഎംഎ കണക്ക്. ഏകദേശം അഞ്ച് കിലോമീറ്റർ ആഴത്തിൽ ഭൂമിക്കടിയിൽ മാഗ്മ അടിഞ്ഞുകൂടുന്നതായി ഐഎംഎ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഉപരിതലത്തിലേക്ക് നീങ്ങാൻ ദിവസങ്ങളെടുക്കുമെന്നും തുടർന്ന് അഗ്നിപർവത സ്ഫോടനത്തിലേക്ക് നയിച്ചേക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുള്ളതായി സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു. ഗ്രിൻഡാവിക്കിലും തെക്കൻ ഐസ്ലാൻഡിലുമായി മൂന്ന് താൽക്കാലിക ക്യാമ്പുകൾ തുറന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu