നീണ്ട 14 വർഷക്കാലം മുൻ ടോറി ഗവൺമെന്റ് ഫ്യൂവൽ ഡ്യൂട്ടി ഫ്രീസിംഗ് നടത്തിയിരുന്നു. എന്നാൽ ലേബർ ഗവൺമെന്റ് ഈ നയം തിരുത്തുകയാണ്. ഈ മാസം 30 ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഫ്യൂവൽ ഡ്യൂട്ടി ലിറ്ററിന് 7 പെൻസ് വീതം വർധിപ്പിക്കാൻ ചാൻസലർ റേച്ചൽ റീവ്‌സ് തയ്യാറെടുക്കുന്നതായാണ് വാർത്തകൾ. മുൻ ചാൻസലർ ജെറമി ഹണ്ട് പ്രഖ്യാപിച്ച 5 പെൻസ് ഫ്യൂവൽ ഡ്യൂട്ടി മാർച്ചിൽ അവസാനിക്കുമ്പോൾ ഇത് പുതുക്കേണ്ടതില്ലെന്നാണ് റീവ്‌സിന്റെ നിലപാട്.
-------------------aud--------------------------------
14 വർഷക്കാലം നീണ്ട ഫ്രീസിംഗ് എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള അവസരമായി വിനിയോഗിക്കാനാണ് ചാൻസലറുടെ നീക്കം. വാർഷിക ഫ്യൂവൽ ഡ്യൂട്ടി വർദ്ധന തടഞ്ഞുവെച്ച നടപടി അവസാനിപ്പിച്ച് വർഷാവർഷം ഇത് ഉയർത്താനുള്ള അവസരമാണ് ട്രഷറി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് പരിഗണിച്ച് റീവ്‌സ് സ്വീകരിക്കുന്നത്.
ഇതോടെ പമ്പുകളിൽ ഡ്യൂട്ടിൽ 1 പെൻസ് മുതൽ 2 പെൻസ് വരെ വർദ്ധനവ് നേരിടും. കൂടാതെ വാഹന ഉടമകൾ നൽകുന്ന തുകയിൽ ഒരു പെൻസ് വാറ്റ് കൂടി ചേർക്കപ്പെടും. 7 പെൻസ് വർദ്ധന നടപ്പാക്കുന്നതോടെ ശരാശരി ഫാമിലി കാർ നിറയ്ക്കാൻ 3.85 പൗണ്ട് അധിക ചെലവ് നേരിടും. ജോലി ചെയ്യുന്ന ആളുകളിൽ നിന്നും ഉയർന്ന നികുതി ഈടാക്കില്ലെന്ന ലേബർ വാഗ്ദാനമാണ് ഇതോടെ പൊളിയുന്നത്.
പെൻഷൻകാരുടെ വിന്റർ ഫ്യൂവൽ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്കെതിരെ ലേബർ കോൺഫറൻസ് വോട്ട് ചെയ്തിരുന്നു. യൂണിവേഴ്‌സൽ വിന്റർ ഫ്യൂവൽ പേയ്‌മെന്റുകൾ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോൺഫറൻസ് അനുകൂലമായി വോട്ട് ചെയ്തത്. ഇത് ട്രേഡ് യൂണിയൻ നേതാക്കൾ സ്റ്റാർമർക്ക് നൽകിയ ആഘാതമായി മാറി. എന്നാൽ വിമതശബ്ദം അവഗണിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. യൂണിവേഴ്‌സൽ വിന്റർ ഫ്യൂവൽ പേയ്‌മെന്റുകൾ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോൺഫറൻസ് അനുകൂലമായി വോട്ട് ചെയ്തത്. ഇത് ട്രേഡ് യൂണിയൻ നേതാക്കൾ സ്റ്റാർമർക്ക് നൽകിയ ആഘാതമായി മാറി. എന്നാൽ വിമതശബ്ദം അവഗണിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
© Copyright 2024. All Rights Reserved