ലണ്ടനിൽ വീടില്ലാത്ത, തെരുവിൽ കഴിയുന്നവർക്കായി പുനരധിവാസം പ്രഖ്യാപിച്ചപ്പോൾ വലിയ ആശ്വാസകരമായ നടപടിയായിട്ടാണ് വിലയിരുത്തിയിരുന്നത്. എന്നാൽ അതിപ്പോൾ വിവാദത്തിലായിരിക്കുകയാണ്. 140 മില്യൺ പൗണ്ടിലധികം തുക ചെലവഴിച്ചാണ് പദ്ധതി. ലണ്ടൻ കൗൺസിലുകളും ഉടമസ്ഥതയിലുള്ള ഹൗസിങ് കമ്പനികളും ലണ്ടനു പുറത്തേക്ക് ഭവന രഹിതരെ മാറ്റാനുള്ള നീക്കമാണ് നടത്തിയത്.
-------------------aud--------------------------------
ഒരു ഡസനിലേറെ കൗൺസിലുകൾ 2017 മുതൽ ഇംഗ്ലണ്ടിലുടനീളമുള്ള പട്ടണങ്ങളിൽ 850 ലധികം പ്രോപ്പർട്ടികൾ വാങ്ങുന്നതിനാണ് പണം ചെലവാക്കിയത്. വീടുകൾ ഭാഗികമോ പൂർണ്ണമോ ആയി കൗൺസിലുകളുടേയോ അവർ ഉടമസ്ഥരായ കമ്പനികളുടേയോ ആണ്.
ഭവനരഹിതരായ വ്യക്തികൾക്ക് ആശ്വാസകരമായ നടപടി വിവാദമായി കഴിഞ്ഞു. കൗൺസിലുകൾ വാങ്ങിയ സ്ഥലം തെക്കു കിഴക്കൻ ഇംഗ്ലണ്ടിന്റെ പ്രദേശങ്ങളാണ്. ഇവിടെ ഭവന രഹിതരെ കൊണ്ട് പ്രശ്‌നങ്ങളുണ്ട്. ഇവിടേയ്ക്ക് മറ്റുള്ളവരെ പുനരധിവസിപ്പിക്കുമ്പോൾ കൂടുതൽ പ്രശ്‌നങ്ങളുണ്ടായേക്കും. പിന്നോക്ക അവസ്ഥയിലുള്ളവർ താമസിക്കുന്നയിടത്ത് കൂടുതൽ പേർ കൂടി എത്തുന്നതോടെ ഇവിടെയുള്ളവർക്ക് ജീവികം കൂടുതൽ വെല്ലുവിളിയാകുമെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
© Copyright 2025. All Rights Reserved