ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ക്രിക്കറ്റിൽ സജീവമാകുകയാണ്. സെപ്റ്റംബർ 19-ാം തീയതിയാണ് ബംഗ്ലാദേശിനെിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇതിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആരാധകർ ഉറ്റുനോക്കുന്നത് വിരാട് കോഹ് ലിയിലേക്കാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി എപ്പോഴും താരതമ്യത്തിന് വിധേയനാകാറുള്ള കോഹ് ലി സച്ചിന്റെ മറ്റൊരു റെക്കോർഡ് മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
-------------------aud------------------------------
അന്താരാഷ്ട്ര ക്രിക്കറ്റിൽ 27,000 റൺസെന്ന നാഴികക്കല്ലിനരികിലാണ് കോഹ് ലി. ഇതിനായി വെറും 58 റൺസ് കൂടി മതി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27,000 റൺസ് തികയ്ക്കുന്ന താരമാകാനും കോഹ് ലിക്ക് സാധിക്കും. നിലവിൽ ഏറ്റവും വേഗത്തിൽ 27,000 റൺസ് തികച്ച താരമെന്ന റെക്കോഡ് സച്ചിന്റെ പേരിലാണ്. 623 (226 ടെസ്റ്റ് ഇന്നിങ്സ്, 396 ഏകദിന ഇന്നിങ്സ്, 1 ടി20) ഇന്നിങ്സുകളിൽ നിന്നാണ് സച്ചിൻ 27,000 റൺസ് തികച്ചത്. കോലിക്ക് 591 ഇന്നിങ്സുകളിൽ നിന്നായി 26,942 റൺസുണ്ട്. അടുത്ത എട്ട് ഇന്നിങ്സുകൾക്കുള്ളിൽ 58 റൺസ് നേടാൻ സാധിച്ചാൽ 147 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ 600 ഇന്നിങ്സിനുള്ളിൽ 27,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും കോഹ് ലിയെ കാത്തിരിപ്പുണ്ട്. സച്ചിനെ കൂടാതെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 27,000 റൺസ് തികച്ച താരങ്ങൾ. ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ച കോലിയെ ഇനി ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ മാത്രമാണ് കാണാൻ സാധിക്കുക.
© Copyright 2024. All Rights Reserved