മൂന്ന് ആഴ്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 2,000 കടന്നു. ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 5,000 പിന്നിടുമ്പോഴാണു ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളുടെ കണക്കും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം രാത്രി മാത്രം ഗസ്സ മുനമ്പിൽ നടന്ന ഇസ്രായേൽ ബോംബ് വർഷത്തിൽ 436 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 182 കുട്ടികളും ഉൾപ്പെടും.
ഒക്ടോബർ ഏഴു മുതൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിലാണ് ദിവസവും നൂറുകണക്കിനു കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചുവീഴുന്നത്. 5,087 ആണ് ഗസ്സയിലെ പുതിയ മരണസംഖ്യ. ഇതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നത് .
© Copyright 2025. All Rights Reserved