മൂന്ന് വർഷത്തിലേറെയായി 17 രോഗികളെ അമിത അളവിൽ ഇൻസുലിൻ നൽകി കൊലപ്പെടുത്തിയതിനും നിരവധിപ്പേരെ വധിക്കാൻ ശ്രമിച്ചതിനും യുഎസ് നഴ്‌സിന് 700 വർഷം തടവ് ശിക്ഷ. 2020 നും 2023 നും ഇടയിൽ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളെ കൊന്ന കേസിലാണ് വിധി.
-------------------aud--------------------------------
മൂന്ന് കൊലപാതകത്തിലും 19 കൊലപാതകശ്രമങ്ങളിലും ജീവപര്യന്തവും ശിക്ഷ വിധിച്ചു. 41 കാരിയായ ഹെതർ പ്രസ്ഡീ എന്ന പെൻസിൽവാനിയ എന്ന നഴ്‌സാണ് കുറ്റവാളി. 22 രോഗികൾക്ക് വളരെ ഉയർന്ന തോതിലാണ് ഇൻസുലിൻ കുത്തിവെച്ചത്. കുറച്ച് ആളുകൾ ജോലി ചെയ്യുന്ന സമയത്തും രാത്രി കാല ഷിഫ്റ്റിലും ആണ് രോഗികളിൽ അമിത അളവിൽ ഇൻസുലിൻ നൽകിയത്. ഇവരിൽ പലരും പ്രമേഹം ഇല്ലാത്തവരാണ്. 43 വയസു മുതൽ 104 വയസ് വരെയുള്ള രോഗികളിലാണ് ഇവർ ഇത്തരത്തിൽ ഇൻജക്ഷൻ നൽകിയത്.
ഒരാളിൽ അമിതമായി ഇൻസുലിൻ നൽകുന്നത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ഹൃദയമിടിപ്പ് വർധിച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുക.
ഇത്തരത്തിൽ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇവർക്കെതിരെ ആദ്യ കുറ്റം ചുമത്തിയത്. തുടർന്നുള്ള പൊലീസ് അന്വേഷത്തിലാണ് മറ്റ് കൊലപാതകങ്ങളുടേയും ചുരുളഴിയുന്നത്.
രോഗികളോട് വളരെ മോശമായി പെരുമാറുമായിരുന്നുവെന്ന് സഹപ്രവർത്തകർ പലപ്പോഴും ഇവരെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രോഗികളുമായും മറ്റുള്ളവരുമായുമുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളും തൃപ്തിയില്ലായ്മയും സ്വന്തം അമ്മയ്ക്കച്ച സന്ദേശങ്ങളിലും ഉണ്ട്. എന്നാൽ കോടതിയിൽ യാതൊരു കുറ്റബോധവുമില്ലാതെ പ്രസ്ഡീ കുറ്റസമ്മതം നടത്തി. വിചാരണ വേളയിൽ നിരവധി വൈകാരികമായ നാടകീയ സംഭവങ്ങളും കോടതിയിൽ നടന്നു. അവൾക്ക് ഭ്രാന്തല്ല, ദുഷിച്ച വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് പ്രസ്ഡീ കൊലപ്പെടുത്തിയ ഒരാളുടെ ബന്ധു വിളിച്ചു പറഞ്ഞു. 2018 മുതൽ 2023 വരെ വിവിധ നഴ്‌സിങ് ഹോമുകളിൽ ഇവർ ജോലി ചെയ്തു.
29 രോഗികളെ ഇതേ രീതിയിൽ ഇൻസുലിൻ നൽകി ചാൾസ് കുല്ലൻ എന്നയാൾ കൊന്നിരുന്നു. പെൻസിൽവാനിയയിലും ന്യൂജഴ്‌സിയുമുള്ള നഴ്‌സിങ് ഹോമുകളിൽ ജോലി ചെയ്തിരുന്ന ആളാണ് ഇയാൾ. ടെക്‌സാസിലെ നഴ്‌സ് വില്യം ഡേവിസ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ നാലു രോഗികളുടെ രക്ത ധമനിയിലേയ്ക്ക് വായു കുത്തിവെച്ച് കൊലപ്പെടുത്തിയിരുന്നു.
© Copyright 2024. All Rights Reserved