ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്-1നു ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിൽ ആദ്യ വലംവയ്ക്കൽ പൂർത്തിയാക്കി. 2023 സെപ്റ്റംബർ 2നായിരുന്നു വിക്ഷേപണം.
-----------------------------
ജനുവരി 6നാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിൽ ദൗത്യം എത്തിയത്. ആദ്യഭ്രമണം പൂർത്തീകരിച്ചത് 178 ദിവസമെടുത്താണ്. 5 വർഷം സൂര്യനെ നിരീക്ഷിക്കാനാണു ലക്ഷ്യം. വലംവയ്ക്കുന്നതിനിടെ ഭ്രമണപഥത്തിൽനിന്ന് അകന്നു പോകാതിരിക്കാൻ ഫെബ്രുവരി 22നും ജൂൺ7നും ദൗത്യപേടകത്തിലെ ബൂസ്റ്ററുകൾ ജ്വലിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്. ജനുവരി ആറിന് ആദ്യ ഭ്രമണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ എൽ1 പോയിന്റിലെ ഭ്രമണം പൂർത്തിയാക്കാൻ ആദിത്യ 178 ദിവസമെടുത്തു. നിരവധി ഉലച്ചിലുകൾക്കും മറ്റും വിധേയമായതിനാൽ നിശ്ചിത ഭ്രമണപഥത്തിൽ നിന്ന് ആദിത്യ ഇടയ്ക്ക് വ്യതിചലിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി. തുടർന്ന് ഫെബ്രുവരി 22നും ജൂൺ ഏഴിനും ഇതിനെ തിരികെ ഭ്രമണപഥത്തിൽ എത്തിക്കേണ്ടി വന്നു. മൂന്നാം ഘട്ടത്തിൽ ആദിത്യയുടെ ഭ്രമണപഥം പുനക്രമീകരിച്ചിട്ടുണ്ട്. ഇതോടെ രണ്ടാം ഭ്രമണം സുഗമമായി തുടരാനാകുമെന്നാണ് കരുതുന്നത്. ആദിത്യയുടെ ആദ്യഘട്ട ഭ്രമണം അതി സങ്കീർണമായിരുന്നുവെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
© Copyright 2024. All Rights Reserved