18 ലക്ഷം ഫലസ്തീനികളുള്ള തെക്കൻ ഗസ്സയിൽ കൂട്ട ഒഴിപ്പിക്കലുമായി ഇസ്രായേൽ

05/12/23

രണ്ടു മാസം പൂർത്തിയാകാനടുത്തിട്ടും ആയിരക്കണക്കിന് സിവിലിയന്മാരെ കുരുതി നടത്തുക യും വീടുകളും ആശുപത്രികളും ആരാധനാലയങ്ങളും തകർക്കുകയും ചെയ്‌തതല്ലാതെ നേട്ടം അവകാശ പ്പെടാനില്ലാത്ത ഇസ്രായേൽ സൈന്യം ഇപ്പോൾ തെക്കൻ മേഖലയിൽ തമ്പടിക്കുമ്പോൾ ഉയരുന്നത് സമ്പൂ ർണ ഒഴിപ്പിക്കൽ യജ്ഞമെന്ന സൂചന. 18 ലക്ഷത്തോളം ഫലസ്‌തീനികളാണ് തെക്കൻ ഗസ്സയിലുള്ളത്.

ഓരോ ഇഞ്ച് ഭൂമിയിലും അഭയാർഥികളെന്നതാണ് നിലവിലെ സ്ഥിതി. ഏത് ആക്രമണവും നിരപരാധിക ളായ നിരവധി സിവിലിയന്മാരുടെ ജീവനെടുക്കുമെന്നുറപ്പ്. എന്നിട്ടും വ്യോമാക്രമണത്തിനൊപ്പം കരസേന യെ കൂടി മേഖലയിൽ എത്തിച്ചാണിപ്പോൾ മഹാനാശം തുടരുന്നത്.

ഫലസ്തീനികളെ സമ്പൂർണമായി ഒഴിപ്പിക്കലാണ് നീക്കമെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ സൈന്യം തള്ളു ന്നുണ്ട്. ആക്രമണം നടക്കുന്ന മേഖലകളിൽനിന്ന് ഒഴിഞ്ഞുപോകാനാണ് നിർദേശം നൽകുന്നതെന്നും അ ത് എന്നെന്നേക്കുമല്ലെന്നുമാണ് വിശദീകരണം. സുരക്ഷിത ഇടങ്ങൾ കുറവാണെന്ന് അറിയാമെന്നും അവ ർ ഈജിപ്തിലേക്ക് നാടുവിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് ജൊനാഥ ൻ കോൺറികസ് പറയുന്നു. എന്നാൽ, അവശ്യ സഹായവസ്‌തുക്കളുമായി എത്തുന്ന ട്രക്കുകൾപോലും റഫ അതിർത്തി കടത്തിവിടാ ൻ വിസമ്മതിക്കുന്ന ഇസ്രായേൽ തെക്കൻ ഗസ്സയിൽ നടത്തുന്നത് നേരത്തെ വടക്കൻ മേഖലയിൽ നടത്തി യതിന് സമാനമായ കനത്ത ആക്രമണമാണ്. ആശുപത്രികളടക്കം ഇതിനകം ആക്രമിക്കപ്പെട്ടുകഴിഞ്ഞു. ഗ സ്സയിലെ മൊത്തം ഫലസ്തീനികളും ഗസ്സ വിട്ടുപോകണമെന്ന് നേരത്തെ ഇസ്രായേൽ മന്ത്രിസഭയിലെ ചി ലർ ആവശ്യപ്പെട്ടതും ഇതിന്റെ തുടർച്ച. രണ്ട് പാർലമെന്റ്റ് അംഗങ്ങൾ ഇതേ ആവശ്യം ഉയർത്തിയപ്പോൾ ഇസ്രായേൽ ധനമന്ത്രി ബിസാലേൽ സ്മോട്രിച്ച് പിന്തുണയുമായി എത്തിയത് നേരത്തെ വാർത്തയായിരുന്നു. എല്ലാ അറബ് രാജ്യങ്ങളും ചേർ ന്ന് ഗസ്സയിലെ കുടുംബങ്ങളെ ഏറ്റെടുക്കണമെന്നായിരുന്നു സ്മോട്രിച്ചിന്റെ ആവശ്യം.

ദിവസങ്ങളായി ഇസ്രായേൽ തമ്പടിച്ചിരിക്കുന്നത് ഖാൻ യൂനുസിലാണ്. ഹമാസ് നേതാവ് യഹ്‌യ സിൻവർ, സൈനിക വിഭാഗം മേധാവി മുഹമ്മദ് ദീഫ് എന്നിവരടക്കം ഒളിച്ചിരിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഒടു വിൽ ഖാൻ യൂനുസ് തേടി അവർ എത്തിയിരിക്കുന്നത്. വടക്കൻ ഗസ്സയിൽനിന്നടക്കം എത്തിയ ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ഖാ ൻ യൂനുസ്. ഇവർക്ക് സുരക്ഷിത ഇടമോ റോഡുകളോ പോലും അനുവദിക്കാതെ ഒഴിഞ്ഞുപോകാൻ അ ന്ത്യശാസനം നൽകിയ സൈന്യം രൂക്ഷമായ ബോംബിങ് തുടരുകയാണ്. പ്രദേശത്തെ അൽനാസിർ ആ ശുപത്രിയിൽ മരിച്ചവരും പരിക്കേറ്റവരുമായി എത്തുന്നത് വൻതോതിൽ വർധിച്ചതായാണ് റിപ്പോർട്ട്.

മൊത്തം ഗസ്സയിലെ 35 ആശുപത്രികളിൽ 26ഉം നിലവിൽ പ്രവർത്തനരഹിതമാണ്. വടക്കൻ ഗസ്സയിൽ അ വശേഷിക്കുന്ന കമാൽ അദ്‌വാൻ ആശുപത്രിയും തിങ്കളാഴ്‌ച രാത്രിയോടെ വൈദ്യുതി മുടങ്ങി പ്രവർത്തനം നിർത്തേണ്ടിവരുമെന്ന് ഗസ്സ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ വടക്കൻ ഗസ്സയിലേ തിന് സമാനമായി, തെക്കൻ മേഖലകളിലെ ആശുപത്രികളും മരിച്ചവരും ഗുരുതരമായി പരിക്കേറ്റവരും തി ങ്ങിനിറഞ്ഞ നിലയിലാണ്. തിങ്കളാഴ്‌ച ഖാൻ യൂനുസിനുപുറമെ അൽതന്നൂർ, അൽജനീന മേഖലകളിലും ഇസ്രായേൽ ബോംബറുക ൾ എത്തിയിരുന്നു. നിലവിൽ ഗസ്സയിൽ 19 ലക്ഷം പേർ അഭയാർഥികളായതായാണ് യു.എൻ കണക്ക്.

Latest Articles

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu