അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്യുന്നു. പി വി ഷാജികുമാർ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തൻ പണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി വി ഷാജികുമാർ. കാസർഗോഡ്, മംഗലാപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പിആർഒ എ എസ് ദിനേശ്.
1993 ഒക്ടോബർ 9 ന് കാസർഗോഡ് ബദിയടുക്ക ദേവലോകത്തെ കർഷകനായ ശ്രീകൃഷ്ണ ഭട്ടും ഭാര്യ ശ്രീമതിയും കൊല്ലപ്പെട്ട കേസ് ആണിത്. ഇവരുടെ വീട്ടുപറമ്പിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച കർണാടക സാഗർക്കാരി റോഡ് സ്വദേശിയായ ഇമാം സുഹൈൻ ആയിരുന്നു പ്രതി. ശ്രീകൃഷ്ണ ഭട്ടിൻറെ വീട്ടുവളപ്പിൽ കുഴിച്ച കുഴിയിൽ ഇറങ്ങിയിരുന്ന് പ്രാർഥിക്കാൻ ദമ്പതികളോട് ആവശ്യപ്പെട്ടതിന് ശേഷം ഇമാം ഹുസൈൻ ഇവരെ മൺവെട്ടി കൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി എന്നാണ് പൊലീസ് രേഖ. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഏക സാക്ഷി ഇമാം ഹുസൈൻറെ കയ്യിലുണ്ടായിരുന്ന പൂവൻകോഴി മാത്രമായിരുന്നു. കൊലയ്ക്ക് ശേഷം ഇമാം ഹുസൈൻറെ വീട്ടിൽ കണ്ടെത്തിയ കോഴിയെ ആദൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തെളിവായി വളർത്തിയിരുന്നു.
© Copyright 2023. All Rights Reserved