1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത്‌ നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായപി വി ഷാജികുമാർ എഴുതിയ സാക്ഷി എന്ന കഥയാണ് സിനിമയാകുന്നത്.

26/02/24

അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്യുന്നു. പി വി ഷാജികുമാർ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തൻ പണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി വി ഷാജികുമാർ. കാസർഗോഡ്, മംഗലാപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പിആർഒ എ എസ് ദിനേശ്.
1993 ഒക്ടോബർ 9 ന് കാസർഗോഡ് ബദിയടുക്ക ദേവലോകത്തെ കർഷകനായ ശ്രീകൃഷ്ണ ഭട്ടും ഭാര്യ ശ്രീമതിയും കൊല്ലപ്പെട്ട കേസ് ആണിത്. ഇവരുടെ വീട്ടുപറമ്പിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച കർണാടക സാ​ഗർക്കാരി റോഡ് സ്വദേശിയായ ഇമാം സുഹൈൻ ആയിരുന്നു പ്രതി. ശ്രീകൃഷ്ണ ഭട്ടിൻറെ വീട്ടുവളപ്പിൽ കുഴിച്ച കുഴിയിൽ ഇറങ്ങിയിരുന്ന് പ്രാർഥിക്കാൻ ദമ്പതികളോട് ആവശ്യപ്പെട്ടതിന് ശേഷം ഇമാം ഹുസൈൻ ഇവരെ മൺവെട്ടി കൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി എന്നാണ് പൊലീസ് രേഖ. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഏക സാക്ഷി ഇമാം ഹുസൈൻറെ കയ്യിലുണ്ടായിരുന്ന പൂവൻകോഴി മാത്രമായിരുന്നു. കൊലയ്ക്ക് ശേഷം ഇമാം ഹുസൈൻറെ വീട്ടിൽ കണ്ടെത്തിയ കോഴിയെ ആദൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തെളിവായി വളർത്തിയിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu