ബെയ്‌ജിങ് പാക്കിസ്ഥാനിലെ ഭീകരക്യാംപുകളെ ലക്ഷ്യം വച്ച്
ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ചൈന. മേഖലയിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം പാക്കിസ്ഥാനെ പൂർണമായും പിന്തുണയ്ക്കാത്ത നിലപാടാണു ചൈന ഓപ്പറേഷൻ സിന്ദൂറിന് ശേഷം സ്വീകരിച്ചിരിക്കുന്നത്.
"ഇന്ത്യയുടെ ഇന്നത്തെ സൈനിക നടപടികളിൽ ചൈന ഖേദം പ്രകടിപ്പിക്കുന്നു. നിലവിലെ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നു. സമാധാനത്തിനു മുൻഗണന നൽകാനും ശാന്തതയും സംയമനവും പാലിക്കാനും സ്‌ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കാനും ഞങ്ങൾ ഇന്ത്യയോടും പാക്കിസ്ഥാനോടും അഭ്യർഥിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അയൽക്കാരാണ്. അവർ രണ്ടുപേരും ചൈനയുടെയും അയൽക്കാരാണ്" - ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
© Copyright 2025. All Rights Reserved