2 മലയാളികളടക്കം 29 പേരുമായി ബംഗാൾ ഉൾക്കടലിനു മീതെ 2016ൽ കാണാതായ ഇന്ത്യൻ എയർ ഫോഴ്സ് വിമാനത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നിയോഗിച്ച സമുദ്രഗവേഷണ വാഹനമാണ് ചെന്നൈ തീരത്തു നിന്ന് 310 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ 3.4 കിലോമീറ്റർ ആഴത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
=================aud=======================
സമുദ്രനിരപ്പിൽ നിന്ന് 34,00 മീറ്റർ താഴെ നിന്നെടുത്ത ഫോട്ടോകളിൽ നടത്തിയ വിശദ പരിശോധനയിലാണ് അവശിഷ്‌ടങ്ങൾ സ്‌ഥിരീകരിച്ചത്. ഈ പ്രദേശത്ത് മറ്റു വിമാനാപകടങ്ങളൊന്നും മുൻപ് നടന്നിട്ടില്ലാത്തതിനാൽ, അവശിഷ്ട്‌ടങ്ങൾ കാണാതായ എഎൻ 32 വിമാനത്തിന്റേതാണെന്ന് ഉറപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.കോഴിക്കോട് സ്വദേശികളായ സജീവ് കുമാർ, വിമൽ എന്നിവരടക്കം 29 പേരുമായി 2016 ജൂലൈ 22നു ചെന്നൈ താംബരത്തു നിന്ന് ആൻഡമാനിലെ പോർട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെയാണു വിമാനം കാണാതായത്. വിമാനം കാണാതായ ദിവസം മുതൽ വൻ രക്ഷാപ്രവർത്തനമാണ് തുടങ്ങിയത്. 16 കപ്പലുകളും അന്തർവാഹിനിയും ആറു വിമാനങ്ങളും തിരച്ചിലിനായി വിന്യസിച്ചിരുന്നു. എന്നാൽ, വിമാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും വിമാനത്തിൽ ഉണ്ടായിരുന്നവർ മരിച്ചുവെന്നു കരുതാതെ വഴിയില്ലെന്നും 2016 സെപ്റ്റംബർ 16ന് 29 യാത്രക്കാരുടെ കുടുംബത്തെയും വ്യോമസേന അറിയിച്ചിരുന്നു.
© Copyright 2024. All Rights Reserved