'20000 ആനകളെ അങ്ങോട്ട് അയക്കും, തമാശയല്ലിത്'; ജർമനിയോട് ബോട്‍സ്വാന, ഭീഷണി 'ട്രോഫി ഹണ്ടിംഗ്' തർക്കത്തിനിടെ

05/04/24

ജർമനിയിലേക്ക് 20,000 ആനകളെ അയക്കുമെന്ന ഭീഷണിയുമായി ബോട്‍സ്വാന പ്രസിഡൻറ് മോക്‌വീറ്റ്‌സി മസിസി. നായാടി സ്വന്തമാക്കുന്ന അതായത് ഹണ്ടിങ് ട്രോഫി മൃഗ ഭാഗങ്ങളുടെ ഇറക്കുമതിക്ക് ജർമനി കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ബോട്സ്വാന പ്രസിഡൻറിൻറെ പരാമർശം. ആനകളുടെ എണ്ണം കൂടുതലായതിനാൽ പൊറുതിമുട്ടുന്ന രാജ്യമാണ് ബോട്സ്വാന. ജർമ്മൻകാരും ആനകൾക്കിടയിൽ ജീവിക്കാൻ പഠിക്കട്ടെയെന്ന് ബോട്‍സ്വാന പ്രസിഡൻറ് പറഞ്ഞു. 1,30,000 ആനകളാണ് നിലവിൽ ബോട്സ്വാനയിലുള്ളത്.
-------------------aud--------------------------------fcf308

ഈ വർഷം ആദ്യമാണ് ജർമ്മനിയിലെ പരിസ്ഥിതി മന്ത്രാലയം, മൃഗവേട്ടയുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി ആനക്കൊമ്പ് ഉൾപ്പെടെ ഹണ്ടിങ് ട്രോഫി ഇറക്കുമതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഭക്ഷണത്തിന് വേണ്ടിയല്ലാതെ കായിക വിനോദമെന്ന നിലയിൽ മൃഗങ്ങളെ വേട്ടയാടിയ ശേഷം മൃഗങ്ങളുടെ ശരീര ഭാഗങ്ങൾ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതിനെയാണ് ട്രോഫി ഹണ്ടിംഗ് എന്ന് പറയുന്നത്. ഇത്തരത്തിൽ ആഫ്രിക്കൻ ആനകളുടെ ട്രോഫി ഹണ്ടിംഗിൻറെ യൂറോപ്യൻ യൂണിയനിലെ മുഖ്യ ഇറക്കുമതിക്കാരാണ് ജർമ്മനിയെന്ന് ഹ്യൂമൻ സൊസൈറ്റി ഇൻ്റർനാഷണലിൻ്റെ 2021 ലെ റിപ്പോർട്ട് പറയുന്നു. ഇത് ആനകളുടെ ബാഹുല്യം കാരണം വലയുന്ന ബോട്സ്വാനയെ സംബന്ധിച്ച് തിരിച്ചടിയായി. ആനകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നും ഇത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് കാരണമായെന്നുമാണ് ബോട്‍സ്വാനയുടെ പരാതി. ആനക്കൂട്ടം ജനങ്ങളെ ആക്രമിക്കുന്നതും വീടുകളും വിളകളും നശിപ്പിക്കുന്നതും പതിവായി. ഇതിനുള്ള പരിഹാരമാണ് നായാട്ട് എന്നാണ് ബോട്സ്വാനയുടെ പക്ഷം. ലോകത്തിൽ ഏറ്റവും കൂടുതതൽ ആനകളുള്ള ബോട്സ്വാന, 2014ൽ ട്രോഫി ഹണ്ടിംഗ് നിരോധിച്ചിരുന്നു. എന്നാൽ പ്രാദേശിക വിഭാഗങ്ങളുടെ സമ്മർദത്തെ തുടർന്ന് 2019ൽ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. ഇപ്പോൾ വേട്ടയാടലിന് വാർഷിക ക്വാട്ടയുണ്ട്. ബെർലിനിൽ ഇരുന്ന് ബോട്സ്വാനക്കാരുടെ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ വളരെ എളുപ്പമാണ്. ഈ മൃഗങ്ങളെ ലോകത്തിന് വേണ്ടി സംരക്ഷിച്ചതിൻ്റെ വിലയാണ് ഞങ്ങൾ നൽകുന്നതെന്ന് ബോട്സ്വാന പ്രസിഡൻറ് പറഞ്ഞു. ഇത് തമാശയല്ല. ജർമ്മൻകാർ ഞങ്ങളോട് പറയുന്നപോലെ മൃഗങ്ങൾക്കൊപ്പം ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആനകളുടെ എണ്ണം കൂടിയപ്പോൾ 8,000 ആനകളെ അംഗോളയിലേക്കും 500 ആനകളെ മൊസാംബിക്കിലേക്കും അയയ്ക്കാമെന്ന് ബോട്സ്വാന വാഗ്ദാനം ചെയ്തിരുന്നു. ജർമ്മനിക്കും അത്തരമൊരു സമ്മാനം നൽകാൻ താൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ആനകളെ ഏറെ ഇഷ്ടമാണെങ്കിൽ, ഞങ്ങളുടെ ഈ സമ്മാനം സ്വീകരിക്കൂ എന്നും ബോട്സ്വാന പ്രസിഡൻറ് മസിസി പറഞ്ഞു. എന്നാൽ ഇത്തരത്തിലൊരു ആശങ്ക ബോട്സ്വാന തങ്ങളെ നേരിട്ട് അറിയിച്ചിട്ടില്ല എന്നാണ് ജർമൻ പരിസ്ഥിതി മന്ത്രാലയം പ്രതികരിച്ചത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu