കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 2020ന്റെ അവസാനം വരെ രണ്ടു മുൻനിര സാങ്കേതിക വിദ്യാ കമ്പനികളായ ഫെയ്സ്ബുക്കും ഗൂഗിളും തങ്ങളുടെ ജീവനക്കാരെ 2020 അവസാനം വരെ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെയ്സ്ബുക്ക് ജീവനക്കാർക്ക് 2020 അവസാനം വരെ വീട്ടിലിരുന്ന് ജോലിചെയ്യാൻ മാർക്ക് സക്കർബർഗ് അനുവാദം നൽകിയതായി കമ്പനി വക്താവിനെ ഉദ്ധരിച്ച് ദി വെർജ് ആണ് റിപ്പോർട്ട ചെയ്തത്. മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് ഓക്ടോബർ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകുന്നതായി കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ആമസോണും തങ്ങളുടെ ജീവനക്കാർക്ക് ഒക്ടോബർ വരെ വർക്ക് ഫ്രം ഹോം തുടരാൻ അനുമതി നൽകിയിട്ടുണ്ട്.
ഒരു യോഗത്തിനിടയിലാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇക്കാര്യം ജീവനക്കാരോട് പറഞ്ഞതെന്ന് 9റ്റു5ഗൂഗിൾ റിപ്പോർട്ട് ചെയ്യുന്നു. അതെ സമയം ഓഫീസിൽ വന്നു ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ജൂൺ ജൂലൈയോട് കൂടി ഓഫീസികൾ തുറന്നു കൊടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്ത്. ഓഫീസ് തുറക്കുന്ന ദിവസം മുതൽ സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രികരിക്കുന്നതിനുള്ള നടപടികൾ ഉറപ്പുവരുത്തുമെന്നും അറിയിച്ചു.
© Copyright 2024. All Rights Reserved