ഐസിസിയുടെ 2024ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള റെയ്ചൽ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി ന്യൂസിലൻഡ് താരം അമേലിയ കെറിന്. ലൗറ വോൾവാർട്, ചമരി അട്ടപ്പട്ടു, അന്നബെൽ സതർലാൻഡ് എന്നിവരെ മറികടന്നാണ് അമേലിയ പുരസ്‌കാരം സ്വന്തമാക്കിയത്.
-------------------aud------------------------------
നേരത്തെ ഐസിസിയുടെ 2024ലെ മികച്ച വനിതാ ടി20 താരമായും അമേലിയ കെർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2017 മുതലാണ് ഐസിസി റെയ്ചൽ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി മികച്ച വനിതാ താരങ്ങൾക്കു സമ്മാനിക്കാൻ ആരംഭിച്ചത്. പുരസ്‌കാരം നേടുന്ന നാലാമത്തെ മാത്രം താരമാണ് അമേലിയ കെർ. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലൻഡ് താരവും അമേലിയ തന്നെ. നേരത്തെ ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ സ്മൃതി മന്ധാന, ഇംഗ്ലണ്ടിന്റെ നാറ്റ് സീവർ ബ്രാൻഡ് എന്നിവരാണ് പുരസ്‌കാരം നേടിയവർ.ന്യൂസിലൻഡിനെ കന്നി ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച മികവടക്കം കഴിഞ്ഞ വർഷം മൂന്ന് ഫോർമാറ്റിലും അമേലിയ കെർ ഓൾ റൗണ്ട് മികവാണ് പുറത്തെടുത്തത്. ലോകകപ്പിലെ താരമായും കെർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഏകദിനത്തിൽ 264 റൺസും 14 വിക്കറ്റുകളും താരം സ്വന്തമാക്കി. ടി20യിൽ 18 മത്സരങ്ങളിൽ നിന്നു 387 റൺസും 29 വിക്കറ്റുകളും വീഴ്ത്തി. ടി20 ലോകകപ്പിൽ മാത്രം താരം 15 വിക്കറ്റുകൾ വീഴ്ത്തി.
© Copyright 2025. All Rights Reserved