ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകി വരുന്നഭാഷാമയൂരം" പുരസ്‌കാരം മന്ത്രി ശ്രീ സജി ചെറിയാൻ പ്രഖ്യാപിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ബോർഡ് ഓഫ് ഡിറക്ടർസ് അംഗം ശ്രീ ഹരീഷ് നായർക്ക്ആണ് പുരസ്‌കാരം ലഭിച്ചത് .മലയാളഭാഷയെ ആഫ്രിക്കൻ വൻകരയിൽ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകിയതിനും മലയാളം മിഷന്റെ മികച്ച സംഘടനത്തിനുമാണ് പുരസ്‌കാര ലബ്‌ധിക്ക് അദ്ദേഹത്തിനെ പ്രാപ്തനാക്കിയത്. കെ. ജയകുമാർ (ഡയറക്ടർ, ഐ.എം.ജി.), ഡോ. പി.കെ. രാജശേഖരൻ (ഗ്രന്ഥകാരൻ, നിരൂപകൻ), ഡോ. സി. രാമകൃഷ്ണൻ (അക്കാദമിക് വിദഗ്ധൻ, വിദ്യാകിരണം), മുരുകൻ കാട്ടാക്കട (ഡയറക്ടർ, മലയാളം മിഷൻ) എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരനിർണ്ണയം നടത്തിയത്.തിരുവനന്തപുരം പ്രസ്സ് ക്ലബിലെ ടി എൻ ഗോപകുമാർ ഹാളിൽ വെച്ചു നടന്ന പത്രസമ്മേളനത്തിൽ സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ വിനോദ് വൈശാഖി എന്നിവർ പങ്കെടുത്തു.മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനവും പ്രചരണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് മലയാളം മിഷൻ. ഇന്ത്യയിൽ 24 സംസ്ഥാനങ്ങളിലും 60 രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന പഠനകേന്ദ്രങ്ങളിൽ അൻപതിനായിരത്തോളം വിദ്യാർഥികൾ മലയാള ഭാഷാപഠനം നടത്തിവരുന്നു. അയ്യായിരത്തോളം ഭാഷാപ്രവർത്തകരും അധ്യാപകരുമടങ്ങുന്ന പ്രവാസികളായ സന്നദ്ധപ്രവർത്തകരാണ് മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
© Copyright 2024. All Rights Reserved