അടുത്തകാലം വരെ വിദേശ വിദ്യാർത്ഥികളുടെ പ്രധാന ഹബ്ബായിരുന്നു ബ്രിട്ടൻ. എന്നാൽ കടുത്ത വിസാ നിയന്ത്രണ നടപടികളും പോസ്റ്റ് സ്റ്റഡി നയങ്ങളും മൂലം വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ബ്രിട്ടനെ കൈയൊഴിയുകയാണ്. ഹോം ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പറയുന്നത് അതാ്ണ്.
-------------------aud--------------------------------
2023 ൽ 6,00,024 പേർ സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലെത്തിയപ്പോൾ 2024 ൽ അത് 31 ശതമാനം കുറഞ്ഞ് 4,15,103 ആയി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള നടപടികൾ, യു കെയിൽ നിന്നും വിദേശ വിദ്യാർത്ഥികളെ അകറ്റിയതായി 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘഗ്ഗനയായ യൂണിവേഴ്സിറ്റീസ് യു കെ പറയുന്നു. വിദേശ വിദ്യാർത്ഥികളെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ നിലവിലുള്ള തലത്തിലേക്ക് നെറ്റ് മൈഗ്രേഷൻ ഉയരുന്നത് അനുവദിക്കാനാവില്ല എന്നുമാണ് സർക്കാർ പറയുന്നത്. യൂണിവേഴ്സിറ്റികൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളുടെ പ്രാദേശിക സമ്പദ്ഘടനയിൽ നിർണ്ണായക പങ്കായിരുന്നു വിദേശ വിദ്യാർത്ഥികൾ വഹിച്ചിരുന്നത്.പടിഞ്ഞാറൻ മിഡ്‌ലാൻഡ്‌സിലെ കവൻട്രി അത്തരത്തിൽ പ്രധാനമായും വിദേശവിദ്യാർത്ഥികളെ ആശ്രയിക്കുന്ന ഒരു നഗരമാണ്. 2022- 23 കാലത്ത് 10,000 ൽ അധികം വിദേശ വിദ്യാർത്ഥികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ലണ്ടന് പുറത്ത്, ഏറ്റവുമധികം വിദേശ വിദ്യാർത്ഥികളുള്ള രണ്ടാമത്തെ നഗരമായിരുന്നു കവൻട്രി. എന്നാൽ, വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് കുറഞ്ഞതോടെ നഗരവും സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്.
© Copyright 2024. All Rights Reserved