ബ്രിട്ടന്റെ പ്രോപ്പർട്ടി ഹോട്ട്‌സ്‌പോട്ടായി സൺബറി-ഓൺ-തെയിംസ്. ഗ്രേറ്റ് ബ്രിട്ടനിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വില ചോദിച്ച പട്ടണമായാണ് ഇവിടം മാറിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു.
-------------------aud--------------------------------
ശരാശരി 12.5 ശതമാനം വില വർദ്ധിച്ച് 527,005 പൗണ്ടിൽ നിന്നും 592,976 പൗണ്ടിലേക്കാണ് വില ഉയർന്നത്.
ലണ്ടൻ വാട്ടർലൂ സ്റ്റേഷനിലേക്ക് ഒരു മണിക്കൂറിൽ താഴെ യാത്ര മതിയെന്നതും, അടുത്തിടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഫിലിം സ്റ്റുഡിയോയായി വികസിപ്പിച്ച ഷെപ്പേർടൺ സ്റ്റുഡിയോസിന് അടുത്താണെന്നതുമാണ് പട്ടണത്തെ ജനപ്രിയമാക്കുന്നത്. റൈറ്റ്മൂവിന്റെ പട്ടികയിൽ രണ്ടാമത് ബ്രിസ്റ്റോൾ സിറ്റി സെന്ററും, ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്വിന്റണുമാണ്. ഇവിടെ ചോദിക്കുന്ന വിലയിൽ 9% വളർച്ച രേഖപ്പെടുത്തി. ബ്രിസ്റ്റോളിൽ ശരാശരി വില 391,042 പൗണ്ടിലേക്കും, സ്വിന്റണിൽ 261,081 പൗണ്ടിലേക്കുമാണ് വില ഉയർന്നത്.
© Copyright 2024. All Rights Reserved