യുകെയിൽ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഊർജ്ജ ബില്ല് ജനുവരി മുതൽ വർദ്ധിക്കും. ഇൻഡസ്ട്രി റെഗുലേറ്റർ ആയ ഓഫ്ജെം അടുത്ത വ്യാഴാഴ്ച എനർജി പ്രൈസ് ക്യാപ് വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആരംഭത്തോടെ വൈദ്യൂതി ബിൽ യൂണിറ്റിന് 28.94 പൗണ്ട് ആയും ഗ്യാസിന്റെത് യൂണിറ്റിന് 7.42 പൗണ്ട് ആയും ഉയർത്തും. അതായത് ഒരു ശരാശരി കുടുംബത്തിന്റെ ഊർജ്ജ ബിൽ നിലവിലെ 1,834 പൗണ്ട് എന്നതിൽ നിന്നും 1,931 പൗണ്ട് ആയി ഉയരും.
ഓഫ്ജെം ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപേയുള്ള കോൺവാളിന്റെ ഏറ്റവും ഒടുവിലത്തെ പ്രവചനമാണിത്. ജനുവരിയിൽ വർദ്ധിച്ചതിനു ശേഷം ഏപ്രിൽ ആകുമ്പോഴേക്കും ബിൽ 1,853 പൗണ്ട് ആയി കുറയുമെന്നും പ്രവചനത്തിലുണ്ട്. എന്നാൽ അടുത്ത വർഷം ജൂലൈ വരെയെങ്കിലും ബിൽ, നിലവിലുള്ളതിനേക്കാൾ കുറയാൻ ഇടയില്ല. അസ്ഥിരമായ അന്താരാഷ്ട്ര ഊർജ്ജ വിപണിയും, ഊർജ്ജാവശ്യങ്ങൾക്കായി യു കെ യ്ക്ക് അമിതമായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നതുമാണ് ബിൽ വർദ്ധിക്കാൻ കാരണമെന്ന് കോൺവാളിലെ പ്രിൻസിപൽ കൺസൾട്ടന്റ് ഡോ. ക്രെയ്ഗ് ലോവ്രി പറയുന്നു.
കോവിഡ് പൂർവ്വ കാലത്തേക്കാൾ കൂടുതൽ തുക ഊർജ്ജത്തിനായി ചെലവഴിക്കേണ്ടി വരും. അസ്ഥിരമായ അന്താരാഷ്ട്ര വിപണിയെ യു കെ എത്രമാത്രം ആശ്രയിക്കുന്നു എന്നത് രാജാവിന്റെ പ്രസംഗത്തിൽ പരാമർശിച്ചതാണ്. അതുമൂലമുണ്ടാകുന്ന വില വർദ്ധനവിൽ, തീർത്തും അവശരായ ഒരു വിഭാഗത്തിന് സർക്കാർ സഹായങ്ങൾ നൽകുമ്പോഴും അത് ഒരു ശാശ്വത പരിഹാരമല്ലെന്നും ലോവ്രി പറയുന്നു.
സ്റ്റാൻഡിംഗ് ചാർജ്ജ് ഏപ്രിൽ ആദ്യം മുതൽ പ്രതിദിനം 8 പെൻസ് വെച്ച് വർദ്ധിക്കും എന്നും ഇവരുടെ പ്രവചനത്തിൽ പറയുന്നു. കുറവ് വൈദ്യൂതി ഉപയോഗിക്കുന്നവർക്കും വൈദ്യൂതി ബിൽ വർദ്ധിക്കും എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ, കാലാവസ്ഥ ഗ്യാസിന്റെ വില കുറച്ചു കൊണ്ടു വരുന്നതിന് സഹായിക്കുന്നുണ്ട്. ഇത് തുടരുകയാണെങ്കിൽ അടുത്ത വർഷം നിരക്കിൽ കുറവ് പ്രതീക്ഷിക്കാം
© Copyright 2025. All Rights Reserved