2025 ബ്രിട്ടന്റെ ഭവനവിപണിയെ വാങ്ങലുകാർക്ക് അനുകൂലമാക്കി മാറ്റുമെന്ന് പ്രവചനങ്ങൾ. വിപണി ജാഗ്രതയോടെ നീങ്ങുന്ന സാഹചര്യത്തിലാണ് വീട് വാങ്ങുന്നവർക്ക് കൂടുതൽ വിലപേശൽ ശേഷി കൈവരുന്നത്. എന്നാൽ 2025-ൽ കാര്യങ്ങൾ കൂടുതൽ ശുഭകരമാകുന്നതിന് പലവിധ തിരിച്ചടികളും നേരിടുന്നുണ്ട്.
-------------------aud--------------------------------
ആദ്യമായി വീട് വാങ്ങുന്നവർക്ക് അനുവദിച്ചിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ആശ്വാസം സ്പ്രിംഗ് സീസണിൽ അവസാനിക്കും. കൂടാതെ ഉയർന്ന പലിശ നിരക്കുകളും, നികുതികളും വിപണിയിൽ സമ്മർദം ചെലുത്തുന്നു.
ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണ് ഹൗസിംഗ് വിപണിയിലെന്ന് പ്രോപ്പർട്ടി കമ്പനിയായ ഹാംപ്ടൺസിലെ റിസേർച്ച് ഹെഡ് അനേയ്ഷ ബെവെറിഡ്ജ് പറയുന്നു. കുറഞ്ഞ മോർട്ട്‌ഗേജ് നിരക്കുകളാണ് മാറ്റത്തിനുള്ള പ്രധാന ഉത്തേജനം. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇത് താഴുന്നുണ്ട്. അതേസമയം 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഭവനവില ഉയരുകയാണ് ചെയ്തത്. ഭാവിയിലെ പലിശ നിരക്ക് നീക്കങ്ങളിൽ വ്യക്തത വരാത്തതിനാൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നുണ്ട്, അവർ വിശദീകരിച്ചു.
2025-ൽ ഭവനവില 3% ഉയരുമെന്നാണ് ഹാംപ്ടൺസ് പ്രവചനം. 2026-ൽ 3.5 ശതമാനവും, 2027-ൽ 2.5 ശതമാനവും നിരക്ക് ഉയരും. ബോക്‌സിംഗ് ഡേ ദിനത്തിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത ഭവനങ്ങളുടെ എണ്ണമേറിയതായി റൈറ്റ്മൂവ് റിപ്പോർട്ട് പറയുന്നു.
© Copyright 2024. All Rights Reserved