വൂൾവർഹാംsണിൽ നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ നോട്ടിംങ്ങ്ഹാം റോയൽസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദേശീയ താരങ്ങൾ ഉൾപ്പെട്ട ശക്തരായ സ്കോട്ലാൻഡ് ടീം എഡിൻബറോയാണ് വിജയികളായത്. ബർമിങ്ങ്ഹാം, മാഞ്ചെസ്റ്റർ, കോവെൻട്രി മുതലായ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയ നോട്ടിംങ്ഹാം സ്കോട്ലാൻഡ് ടീമായ എഡിൻബറോയോട് ഏറ്റുമുട്ടിയാണ് രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്.
-------------------aud------------------------------
മുൻ കേരള ടീം ക്യാപ്റ്റൻ മഷൂദിന്റെ നേതൃത്വത്തിൽ അഫ്സൽ. ജോയൽ, ഖലീഫ, സുഹൈൽ, അബീൽ, , ജിത്തു, പ്രേം അഭിജിത്ത് കിത്തു, മിഥുൻ, നിർമ്മൽ, അഭിഷേക് അലക്സ് എന്നി താരങ്ങളാണ് നോട്ടിങ്ഹാം റോയൽസിനുവേണ്ടി അണിനിരന്നത്. മാഞ്ചസ്റ്ററിലെ യൂത്ത് താരം അഭിഷേക് അലക്സ് ടീമിൽ ജോയിന്റ് ചെയ്തതോടുകൂടി ടീമിന് പുതിയ കരുത്തും ഉണർവും ഉണ്ടായി. നിലവിലെ യുക്മ പി ആർ ഒയും മുൻ നാഷണൽ ജനറൽ സെക്രട്ടറിയുമായിരുന്ന അലക്സ് വർഗീസിൻ്റെ മകനാണ് നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികൂടിയായ അഭിഷേക് അലക്സ്. ഇംഗ്ലണ്ടിൽ വളർന്നുവരുന്ന മലയാളികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾ കബഡി മത്സരങ്ങളിൽ പങ്കെടുക്കുവാൻ വലിയ ആവേശമാണ് പ്രകടിപ്പിക്കുന്നത്. യുകെയിലെ മിക്ക യൂണിവേഴ്‌സിറ്റികളിലും കബഡി ടീമുകൾ ഉണ്ട്. യൂണിവേഴ്സിറ്റികൾ തമ്മിലുള്ള മത്സരങ്ങൾ നടന്നുവരുന്നുണ്ട്. കബഡി ടീമിലേക്ക് കടന്നു വരുന്ന പുതിയ തലമുറകയിലെ കുട്ടികൾക്ക് ഇത് വളരെ വലിയ പ്രചോദനമാവുകയും ഇവിടെ ജനിച്ചുവളർന്ന കുട്ടികൾ വളരെ സന്തോഷപൂർവ്വം കബഡി മത്സരങ്ങളെ സ്വാഗതം ചെയ്യുകയുമാണ്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഖത്തറിലും ദുബായിലും നടക്കുന്ന വേൾഡ്കപ്പിനോട് അനുബന്ധിച്ചുള്ള മത്സരമായിരുന്നു ഇത്. 2025 ൽ നടക്കാനിരിക്കുന്ന കബഡി മത്സരങ്ങളിൽ യൂത്ത് താരങ്ങൾക്ക് അവസരങ്ങളും ഇന്ത്യയിൽ നടത്തുന്ന പ്രൊ കബഡി ലീഗിൽ മത്സരിക്കാനുള്ള യോഗ്യതാ മത്സരങ്ങളും അവർക്കു ലഭിക്കുന്നതായിരിക്കും. സജു മാത്യുവും, രാജു ജോർജും, ജിത്തു ജോസും കൂടിച്ചേർന്നു നയിക്കുന്ന നോട്ടിംങ്ങ്ഹാം റോയൽസ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന വേൾഡ് കപ്പിനോടനുബന്ധിച്ചുള്ള സെലക്ഷൻ ട്രയൽസും ഉടനെ ഉണ്ടാകുന്നതാണ്.
© Copyright 2024. All Rights Reserved