2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ...; ഇമ്മാനുവൽ മാക്രോണിൻറെ റിപ്പബ്ലിക് ദിന സമ്മാനം

26/01/24

ഫ്രാൻസിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്തിൻറെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതാണ് മാക്രോൺ. 2030ഓടെ ഫ്രാൻസിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികൾക്ക് രാജ്യത്തെ സർവകലാശാലകളിൽ പഠിക്കാനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും മാക്രോൺ വ്യക്തമാക്കി.
‘2030ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കും’ -മാക്രോൺ എക്സിൽ കുറിച്ചു. വ്യാഴാഴ്ച ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മാക്രോൺ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. ഇത്തവണ 95 ഫ്രഞ്ച് സേനാംഗങ്ങളും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 33 പേരുള്ള ബാൻഡ് സംഘവും ഫ്രാൻസിൽ നിന്നെത്തിയിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu