2034 ഫുട്ബോൾ ലോകകപ്പ് സൗദി അറേബ്യയിൽ തന്നെ; ഉറപ്പിച്ച് ഫിഫ പ്രസിഡന്റ്...

02/11/23

2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇൻഫന്റീനോ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്ന് ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി ഫുട്ബോൾ ലോകകപ്പിന് വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫിഫ പ്രസിഡന്റിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഫിഫ ലോകകപ്പിന്റെ അടുത്ത പതിപ്പ് 2026ൽ വടക്കേ അമേരിക്കൻ രാജ്യങ്ങളായ കാനഡ, മെക്സിക്കോ, യുഎസ് എന്നിവിടങ്ങളിൽ നടക്കും. 2030ൽ ആഫ്രിക്കയിലും  യൂറോപ്പിലുമായി ലോകകപ്പ് അരങ്ങേറും. ഇതിന്റെ ഭാഗമായുള്ള പ്രദർശന മത്സരങ്ങൾ തെക്കേ അമേരിക്കൻ രാജ്യങ്ങളായ അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് എന്നിവടങ്ങിലും നടക്കും. 2034ൽ ഏഷ്യയിൽ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. മൂന്നു പതിപ്പുകൾ, അഞ്ച് ഭുഖണ്ഡങ്ങൾ, മത്സരങ്ങൾ സംഘടിപ്പിക്കാൻ പത്ത് രാജ്യങ്ങൾ – അത് ഫുട്ബോളിനെ അക്ഷരാർഥത്തില്‍ ആഗോള കായികയിനമാക്കുന്നു’’ –ഇൻഫന്റീനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വേദികൾക്ക് ഫിഫ കൗൺസിൽ അംഗീകാരം നൽകിയതായി ഇൻഫന്റീനോ വ്യക്തമാക്കി. യോഗത്തിൽ ആറ് കോൺഫെഡറേഷനിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഇൻഫന്റീനോ കൂട്ടിച്ചേർത്തു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu