35 ശതമാനം ശമ്പളവർദ്ധന ലഭിക്കുന്നത് വരെ സമരം നിർത്തില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജൂനിയർ ഡോക്ടേഴ്‌സ് കമ്മിറ്റി. അടുത്ത രണ്ട് വർഷക്കാലത്തേക്ക് 22 ശതമാനം വമ്പൻ ശമ്പളവർദ്ധനവ് ലേബർ ഗവൺമെന്റ് ഓഫർ ചെയ്ത സാഹചര്യത്തിലാണ് അംഗങ്ങൾ ഇത് തള്ളണമെന്ന് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
-------------------aud--------------------------------
ഗവൺമെന്റ് ഓഫർ അംഗങ്ങളുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് ജൂനിയർ ഡോക്ടേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. എന്നാൽ ഇത് തള്ളണമെന്നും ഇവർ നിർദ്ദേശിച്ചിട്ടുണ്ട്. 22% ശമ്പളവർദ്ധന അംഗീകരിക്കാൻ ജൂനിയർ ഡോക്ടർമാർ തയ്യാറായ മാസങ്ങൾ നീണ്ട എൻഎച്ച്എസ് ജീവനക്കാരുടെ സമരങ്ങൾക്ക് അവസാനമാകും. എന്നാൽ ഓഫർ തള്ളണമെന്ന് യൂണിയൻ അംഗങ്ങളോട് ആവശ്യപ്പെടുന്നു. 35% ശമ്പളവർദ്ധനവെന്ന ആവശ്യത്തിൽ നിന്നും കുറഞ്ഞതൊന്നും കൊണ്ട് തൃപ്തിപ്പെടാനില്ലെന്നാണ് യൂണിയൻ നിലപാട്. മന്ത്രിമാർ ഇത് അംഗീകരിക്കുന്നത് വരെ സമരനടപടികളുമായി മുന്നോട്ട് പോകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഹെൽത്ത് സെക്രട്ടറി മുന്നോട്ട് വെച്ച 22.3% ശമ്പളവർദ്ധന വളരെ മോശമാണെന്നാണ് ചില ജൂനിയർ ഡോക്ടർമാരുടെ അഭിപ്രായം. ഇതിന് പകരം ബിഎംഎ വീണ്ടും പരിശ്രമിച്ച്, തങ്ങളുടെ മൂല്യം നേടിയെടുക്കാൻ പോരാടണമെന്നും ഇവർ പറയുന്നു. പുതിയ പദ്ധതി പ്രകാരം ജൂനിയർ ഡോക്ടർമാർക്ക് വരുന്ന സാമ്പത്തിക വർഷം 8.1 ശതമാനം മുതൽ 10.3 ശതമാനം വരെ വർദ്ധനവും, 2023/24 വർഷത്തെ ബാക്ക്‌ഡേറ്റായി 4.05 ശതമാനം വർദ്ധനവും നൽകും.
ഇത് 2024/25 വർഷത്തെ 6 ശതമാനം വർദ്ധനവിന് പുറമെയാണ്. ഇതോടെ ആകെ പാക്കേജ് 22.3 ശതമാനത്തോളം വർദ്ധനവാണ് ലഭിക്കുക. നികുതിദായകർക്ക് 1 ബില്ല്യൺ പൗണ്ട് ചെലവാണ് ഇത് വരുത്തിവെയ്ക്കുക.
© Copyright 2023. All Rights Reserved