രാജ്യത്ത് വരുന്ന 24 മണിക്കൂറിൽ അതി ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത . രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളെയും ബാധിക്കുന്ന മഞ്ഞുവീഴ്ച ഉയർന്ന പ്രദേശങ്ങളിൽ എട്ട് ഇഞ്ച് വരെ ഉയരാൻ സാധ്യത ഉള്ളതായി മെറ്റ് ഓഫീസ് അറിയിച്ചു .പൊതു ജനസുരക്ഷാ മുന്കരുതലിന്റെ ഭാഗമായി മെറ്റ് ഓഫീസ് 2 ദിവസത്തെക്ക് യെൽലോ അലെർട് പുറപ്പെടുവിച്ചു.
രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളെയും ബാധിക്കുന്ന മഞ്ഞുവീഴ്ച പരിഗണിച്ചു യെൽലോ അലെർട് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. 24 മണിക്കൂറിൽ ഉയർന്ന പ്രദേശങ്ങളിൽ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വെസ്റ്റ് മിഡ്ലാൻഡ്സ്, പീറ്റർബറോ, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റർ, ഹൾ, ന്യൂകാസിൽ, നോർത്ത് വെയിൽസിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശൈത്യകാല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ 3 മുതൽ വെള്ളിയാഴ്ച രാവിലെ 3 വരെയാണ് മഞ്ഞിനുള്ള മഞ്ഞ ജാഗ്രത നൽകിയിരിക്കുന്നത്.
തടസ്സങ്ങൾ സൃഷ്ടിക്കുന്ന മഞ്ഞ് തേടിയെത്തുമ്പോൾ വൈദ്യുതി, മൊബൈൽ ഫോൺ സേവനങ്ങൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. ഒരു ദിവസം മുഴുവൻ മഞ്ഞ് നീണ്ടുനിന്നാൽ പിന്നെ യാത്രാ ദുരിതങ്ങളും നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. നോർത്തിൽ നിന്നും തണുത്ത കാറ്റ് തേടിയെത്തുമ്പോൾ സൗത്ത് ഭാഗത്ത് നിന്നും മെച്ചപ്പെട്ട കാറ്റാണ് വീശിയെത്തുക. 'ഈ രണ്ട് കാറ്റുകളും ഒത്തുകൂടുന്ന ഇടങ്ങളിൽ മഞ്ഞ് പെയ്യാൻ സാധ്യതയുണ്ട്. നോർത്ത് പ്രദേശങ്ങളിലാണ് മുഖ്യമായും മഞ്ഞ് വീഴുക. ആഴ്ചയുടെ രണ്ടാം ഭാഗത്ത് ഈ സാധ്യത ശക്തമാകും. മഴ, ആലിപ്പഴ വീഴ്ച എന്നിവയുടെ അകമ്പടിയിലാണ് വ്യാഴാഴ്ച 2 സെന്റിമീറ്റർ വരെ മഞ്ഞ് വീഴുക', മെറ്റ് ഓഫീസ് അറിയിച്ചു.
© Copyright 2025. All Rights Reserved