ഇറക്കുമതിയിൽ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച അമേരിക്കയോട് കാനഡയും മെക്സിക്കോയും അതേനാണയത്തിൽ തിരിച്ചടിച്ചാൽ കാണാമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പുതിയ ഭീഷണി.
--------------------------------
അമേരിക്ക പ്രഖ്യാപിച്ചതുപോലെ ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തിൽ തിരിച്ച് അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്. കാനഡയും മെക്സിക്കോയും തിരിച്ചും 25 ശതമാനം നികുതി പ്രഖ്യാപിച്ചാൽ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്നാണ് ട്രംപിൻറെ ഭീഷണി.
© Copyright 2024. All Rights Reserved