25 ലക്ഷത്തിൻറെ ഇൻഷുറൻസ് പരിരക്ഷ, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ; പ്രകടന പത്രികയുമായി മഹാവികാസ് അഘാഡി

07/11/24

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ചൂടിലാണ്. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം, കാർഷിക വായ്പ എഴുതിത്തള്ളൽ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് ഇൻഡ്യ മുന്നണിയുടെ മഹാവികാസ് അഘാഡി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിനെ മറികടക്കാൻ എൻഡിഎ മുന്നണിയുടെ മഹായുതി പ്രകടന പത്രികയിൽ എന്തെല്ലാം ഉണ്ടാകുമെന്നാണ് ഇനി അറിയാനുള്ളത്.

-------------------aud--------------------------------

ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ), കോൺഗ്രസ് എന്നീ സംഘടനകളടങ്ങുന്ന മഹാവികാസ് അഘാഡി (എംവിഎ) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രികയാണ് പുറത്തിറക്കിയത്. മുംബൈയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുത്ത മെഗാ റാലിയിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.
സ്ത്രീകൾക്ക് 3,000 രൂപ പ്രതിമാസ ധനസഹായം വാഗ്ദാനം ചെയ്യുന്ന മഹാലക്ഷ്മി സ്കീം, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകരുടെ മൂന്ന് ലക്ഷം വരെയുള്ള കടം എഴുതിത്തള്ളൽ,  തൊഴിലില്ലാത്ത യുവാക്കൾക്ക് 4,000 രൂപ പ്രതിമാസ സഹായം, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി സാമൂഹിക - സാമ്പത്തിക ജാതി സെൻസസ് എന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്. ഈ സെൻസസിന് ശേഷം മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സംവരണ പരിധി പുനനിർണയിക്കുമെന്നാണ് പ്രഖ്യാപനം. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതായി, രാഹുൽ ഗാന്ധി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും, മൂന്ന് ദിവസത്തിന് ശേഷം നവംബർ 23ന് വോട്ടെണ്ണും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu