പാകിസ്താനുമായുള്ള സംഘർഷം പുകയുന്നതിനിടെ, ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ കരാർ ഒപ്പുവെച്ചു. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സന്നിഹിതനായിരുന്നു. നാവികസേനക്കായാണ് വിമാനങ്ങൾ വാങ്ങുന്നത്. ദസോ ഏവിയേഷൻ കമ്പനിയിൽനിന്ന് വിമാനങ്ങൾ വാങ്ങാൻ 64,000 കോടി ചെലവുവരും.
-----------------------------
വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്തിലായിരിക്കും ഇതു കാര്യമായി വിന്യസിക്കുക. മൂന്നാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷക്കായുള്ള കാബിനറ്റ് സമിതി റഫാൽ വാങ്ങാൻ അനുമതി നൽകിയിരുന്നു. കരാർ ഒപ്പിട്ട് അഞ്ചുവർഷംകൊണ്ട് വിമാനങ്ങൾ നൽകിത്തുടങ്ങണമെന്നാണ് വ്യവസ്ഥ. 2023 ജൂലൈയിൽ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം പ്രാഥമിക അംഗീകാരം നൽകിയിരുന്നു.
© Copyright 2025. All Rights Reserved