വിദേശ പൗരരെന്ന് ആരോപിച്ച് 270 പേരെ താൽക്കാലിക ക്യാമ്പുകളിൽ അടച്ചിട്ട സംഭവത്തിൽ അസം സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ഇനി കേസ് പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി വീഡിയോ കോൺഫ്രൻസിങ്ങിലൂടെ ഹാജരാകാനും നിർദേശിച്ചു.
-------------------aud--------------------------------
66 ബംഗ്ലാദേശുകാരടക്കം 270 പേരെയാണ് തടവിലിട്ടിരിക്കുന്നത്. ചിലരെ 10 വർഷത്തിലേറെയായി ഇവിടെ പാർപ്പിച്ചിരിക്കുകയാണ്. നടപടി കോടതി ഉത്തരവുകളുടെ കടുത്ത ലംഘനമാണെന്ന് ജസ്‌റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഫെബ്രുവരി അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
© Copyright 2024. All Rights Reserved