മത്സരശേഷം മെസി പറഞ്ഞതിങ്ങനെ... ''കുറച്ച് മാസങ്ങൾക്ക് ശേഷം ദേശീയ ജേഴ്‌സിയിൽ തിരിച്ചെത്താനായതിൽ സന്തോഷമുണ്ട്. എനിക്ക് സഹായം ചെയ്യാൻ കഴിയുന്നിടത്തോളം കാലം ഞാൻ ഈ ജേഴ്‌സിയിലുണ്ടാവും. ഈ ടീം വെല്ലുവിളികൾ ഇഷ്ടപ്പെടുന്നു, ആത്മാർത്ഥതയോടെ താരങ്ങൾ കളിക്കുന്നത്. 2026 ലോകകപ്പിലായിരിക്കും ഞാൻ അർജന്റീനയ്ക്ക് വേണ്ടി അവസാനം കളിക്കുക. ഞാൻ ഈ ടീമിനൊപ്പം കളിക്കാൻ ഇഷ്ടപ്പെടുന്നു. അർജന്റീന ജേഴ്സിയിൽ ആളുകൾ എന്നെ സ്നേഹിക്കുകയും എന്റെ പേര് ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.'' 2026 ലോകകപ്പ് വരെ തുടർന്നുകൂടെ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് മെസി മറുപടി പറഞ്ഞത്.
© Copyright 2024. All Rights Reserved