പതിനാലു വർഷത്തിനുശേഷമുള്ള ലേബർ സർക്കാരിന്റെ ആദ്യ ബജറ്റിൽ 40 ബില്യൺ പൗണ്ടിന്റെ നികുതി വർധന. മുൻ സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ വഷളായതെന്നും സാമ്പത്തിക അടിത്തറയ്ക്കായി കടുത്ത പ്രഖ്യാപനങ്ങൾ വേണ്ടിവന്നെന്നുമാണ് ചാൻസലർ റേച്ചൽ റീവ്‌സ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കുന്നത്. മാറ്റത്തിന് വോട്ട് ചെയ്ത് ജനം ലേബറിനെ അധികാരത്തിലെത്തിച്ചെന്ന് അവർ തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നിക്ഷേപം, നിക്ഷേപം, നിക്ഷേപം എന്നതിൽ ഊന്നൽ നൽകുമെന്നും അവർ എടുത്തു പറഞ്ഞു. പൊതു ചെലവിൽ പ്രതിദിന പ്രവർത്തനങ്ങൾക്കുള്ള തുകയിൽ ചാൻസലർ ശരാശരി 3.3 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, ആരോഗ്യ രംഗത്തെ പ്രതിദിന ചെലവുകളിൽ 22.6 ബില്യൺ പൗണ്ടിന്റെ വർദ്ധനവും ക്യാപിറ്റൽ ബജറ്റിൽ 3.1 ബില്യൺ പൗണ്ടിന്റെ വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്
-------------------aud--------------------------------
എൻ എച്ച് എസ് ജീവനക്കാർ സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെങ്കിലും നമ്മൾ പോകുന്നത് തെറ്റായ ദിശയിലേക്കാണ് എന്ന് പറഞ്ഞായിരുന്നു ചാൻസലർ ആരോഗ്യ രംഗത്തെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. എൻ എച്ച് എസ്സിലെ കാര്യങ്ങൾ നേരെയാക്കാനുള്ള ഒരുപത്ത് വർഷ പദ്ധതിക്ക് 2025 വസന്തകാലത്ത് തുടക്കം കുറിക്കും എന്നും അവർ പറഞ്ഞു. പ്രതിദിന ഹെൽത്ത് ബജറ്റിൽ പ്രഖ്യാപിച്ച 22.6 ബില്യൺ പൗണ്ടിന്റെ വർദ്ധനവ്, കോവിഡ് കാലം ഒഴിച്ചു നിർത്തിയാൽ 2010 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണെന്നുയ്മ് റേച്ചൽ റീവ്‌സ് അഭിപ്രായപ്പെട്ടു.
മൂലധന നിക്ഷേപത്തിൽ ഒരു ബില്യൺ പൗണ്ട് ഉൾപ്പടെ വിവിധ മേഖലകളിൽ സർക്കാർ ധനസഹായം ലഭിക്കും. എൻ എച്ച് എസിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മറ്റൊരു 1.5 ബില്യൺ പൗണ്ട് കൂടി നൽകും. പുതിയ ഹോസ്പിറ്റലുകൾ, പരിശോധനാ കേന്ദ്രങ്ങൾ, സർജിക്കൽ ഹബ്ബുകൾ എന്നിവ തുറക്കും. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഉതുവത്സര ദിനത്തിൽ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വെളിപ്പെടുത്തും. രോഗികളുടെ കാത്തിരിപ്പ് സമയം 18 ആഴ്ചകളിൽ കൂടാതിരിക്കാനുള്ള ഫലവത്തായ നടപടികൾ ആയിരിക്കും എൻ എച്ച് എസ് വികസനത്തിൽ കൈക്കൊള്ളൂക എന്നും റേച്ചൽ റീവ്‌സ് പറഞ്ഞു.
ഇക്കാര്യത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്നും എൻ എച്ച് എസ് അഭിപ്രായങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. കാര്യക്ഷമത അടുത്ത വർഷമാകുമ്പോഴേക്കും രണ്ടു ശതമാനം വർദ്ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. പുതിയ നഴ്സ് - കെയർ വർക്കർമാരെ നിയമിക്കുന്ന കാര്യവും ഇതിൽ ഉണ്ടാകും. മലയാളികൾ ഉൾപ്പടെയുള്ള നിരവധി ഇന്ത്യാക്കാർക്ക് ഇത് പുതിയ തൊഴിൽ അവസരങ്ങൾ തുറന്ന് നൽകും. മിനിമം വെജസ് വർദ്ധിപ്പിച്ചതും തൊഴിലാളികൾക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.
© Copyright 2024. All Rights Reserved