ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനത്തിൽ സുപ്രധാന നേട്ടവുമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും കൂടി ബുമ്രയുടെ വിക്കറ്റ് നേട്ടം 400 ആയി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യൻ ബൗളറാണ് ബുമ്ര. ബംഗ്ലാദേശ് താരം ഹസൻ മഹമൂദിനെ പുറത്താക്കിയാണ് താരം നാന്നൂറ് വിക്കറ്റ് നേട്ടത്തിലെത്തിയത്.
-------------------aud--------------------------------fcf308
ആദ്യ ഓവറിൽ തന്നെ ബുമ്ര ബംഗ്ലാദേശ് ഓപ്പണർ ഷാദ്മാൻ ഇസ്ലാമിനെ മടക്കി അയച്ചു. ആദ്യ രണ്ട് സെഷനുകളിൽ നിന്നായി ബുമ്ര നാല് വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റിൽ ഇതോടെ ബുമ്രയുടെ വിക്കറ്റ് നേട്ടം 162 ആയി.
ഏകദിനത്തിൽ 149 വിക്കറ്റുകളും ടി20യിൽ 89 വിക്കറ്റുകളും ബുമ്രനേടി. കപിൽ ദേവ്, സഹീർ ഖാൻ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ പട്ടികയിൽ 30 കാരനായ ജസ്പ്രീത് ബുമ്രയും ചേർന്നു. അന്താരാഷ്ട്ര ക്രിക്കറ്റഇലെ 227-ാം ഇന്നിങ്‌സിലാണ് 400 വിക്കറ്റ് എന്ന നാഴികക്കല്ല് ബുമ്ര പിന്നിട്ടത്.
© Copyright 2024. All Rights Reserved