തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ഇന്ന് മാറുമെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്കു മുകളിൽ എത്തുമെങ്കിലും തുടക്കം ദുർബലമായിരിക്കുമെന്നും കാലവസ്ഥ വകുപ്പ് അറിയിച്ചു.പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, ജില്ലകളിൽ തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ചെവ്വാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു..
© Copyright 2025. All Rights Reserved