ഇംഗ്ലണ്ടിൽ 50 വയസ്സിൽ താഴെയുള്ളവരിൽ കുടലിലെ ക്യാൻസർ വർദ്ധിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വേഗതയിലെന്ന് സുപ്രധാന പഠനം. കുടലിലെ ക്യാൻസർ പ്രധാനമായും 25 മുതൽ 49 വരെ പ്രായത്തിലുള്ളവരിലാണ് പടരുന്നത്. ആഗോളതലത്തിൽ ഇത് വ്യാപകമായി വർദ്ധിക്കുന്നുണ്ട്. ഇതിനിടെയാണ് ഇംഗ്ലണ്ടിൽ പ്രതിവർഷം ശരാശരി 3.6 ശതമാനം വളർച്ച രോഗം കൈവരിക്കുന്നതായി വ്യക്തമാകുന്നത്.
-------------------aud--------------------------------
മോശം ഡയറ്റ്, അൾട്രാ പ്രൊസസ്ഡ് ഭക്ഷണത്തിന്റെ കൂടിയ ഉപയോഗം, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ ചേർന്നാണ് ഈ ട്രെൻഡിന് ഉത്തരവാദിത്വം പേറുന്നതെന്നാണ് വിദഗ്ധർ വിശ്വസിക്കുന്നത്. യുവാക്കളിൽ കുടൽ ക്യാൻസർ നിരക്കിൽ വർദ്ധന രേഖപ്പെടുത്തുന്നതായാണ് 50 രാജ്യങ്ങളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
© Copyright 2025. All Rights Reserved