സംസ്ഥാനത്ത് വിവിധ പദ്ധതികൾക്കായി 1,059 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് അനുവദിച്ചത്.
-------------------aud-----------------------------
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 795 കോടിയാണ് അനുവദിച്ചത്. വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന മൂലധന നിക്ഷേപ പദ്ധതിക്ക് കീഴിലാണ് വായ്പ വരുന്നത്. കൊച്ചി മെട്രോ പദ്ധതി ഉൾപ്പെടുന്ന കാപ്എക്സ് പദ്ധതിക്ക് കീഴിൽ 2024- 25 സാമ്പത്തിക വർഷത്തേക്ക് മൊത്തം 1,059 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വായ്പ 50 വർഷത്തേക്ക് പലിശ രഹിതമാണ്.
© Copyright 2024. All Rights Reserved