മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നയൻതാര. പിന്നീട് തമിഴിൽ എത്തിയ താരം തന്റേതായ സ്ഥാനം അവിടെ ഉറപ്പിച്ചു. രജനീകാന്ത്, ചിരഞ്ജീവി, ഷാരൂഖ് ഖാൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച നയൻതാര, ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്കും അർഹയായി. ഇന്ന് വലിയൊരു ബ്രാൻഡായി മാറി നിൽക്കുന്ന നയൻതാര പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. അവയെ അതിന്റേതായ വഴിയ്ക്ക് നേരിടുകയാണ് താരം ചെയ്യാറുള്ളത്.
-------------------aud--------------------------------
നിലവിൽ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായുള്ള വിവാദം തുടരുകയാണ്. ഈ അവസരത്തിൽ നയൻസിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്. മുൻപ് പലപ്പോഴും ഇക്കാര്യം പുറത്തുവന്നിട്ടുള്ളതുമാണ്. എന്നാൽ 50 സെക്കന്റ് അഭിനയിക്കാൻ നയൻതാര വാങ്ങിയത് അഞ്ച് കോടിയാണെന്നതാണ് പുതിയ അപ്ഡേറ്റ്.
ടാറ്റ സ്കൈയുടെ ഒരു പരസ്യത്തിന് വേണ്ടിയാണ് നയൻതാര ഇത്രയും രൂപ പ്രതിഫലം വാങ്ങിയതെന്നാണ് എന്റർടെയ്മെന്റ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു സിനിമയ്ക്ക് നടി വാങ്ങിക്കുന്നത് 12 കോടിയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരുടെ പട്ടികയിൽ മുന്നിലാണ് താരമിപ്പോൾ. ദീപിക പദുക്കോൺ ഉൾപ്പടെയുള്ളവരെ പിന്തള്ളിയാണ് നയൻസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, അടുത്ത കാലത്ത് റിലീസ് ചെയ്ത നയൻതാരയുടെ സിനിമകളിൽ ജവാൻ ഒഴികെ മറ്റ് പല സിനിമകളും പരാജയം നേരിട്ടിരുന്നു. ഇതിനിടയിലും പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നയൻസിനെതിരെ മുൻപ് പലരും രംഗത്തെത്തുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.
© Copyright 2024. All Rights Reserved