52 ഗോളുകളുമായി ഹാരികെയ്ൻ എംബാപ്പെക്കൊപ്പം ഒന്നാമത്; ബയേണിന് ജയം.

21/12/23

ബുണ്ടസ് ലീഗയിൽ വിജയകുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. വോൾസ്ബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്  ബയേണിൻ്റെ ജയം. സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്നും ജമാൽ മുസിയാലയുമാണ് ബയേണിനായി ഗോൾ കണ്ടെത്തിയത്. മാക്‌സിമിലിയൻ അർനോൾഡാണ് വോൾസ്ബർഗിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. അതേസമയം, ബുണ്ടസ്‌ ലിഗയിൽ തകർപ്പൻ പ്രകടനം തുടരുന്ന ഹാരി കെയ്‌നിന് മുന്നിൽ ഒരുപിടി റെക്കോർഡുകളാണ് വഴിമാറുന്നത്. ഇന്നത്തെ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിനൊപ്പമെത്തി.

52 ഗോളുകൾ നേടി പി.എസ്.ജിയുടെ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെക്കൊപ്പം ഒന്നാമതാണ് ഹാരികെയ്ൻ. 50 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും എർലിങ് ഹാലൻഡുമാണ് തൊട്ടുപിറകിൽ. അതേസമയം, ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാകാൻ എംബാപ്പെക്കോ ഹാരി കെയ്‌നിനോ സാധിച്ചെന്ന് വരില്ല. രണ്ടു പേർക്കും ഈ വർഷം ഒരു മത്സരംപോലും ബാക്കിയില്ല. എന്നാൽ, രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോക്കും ഹാലൻഡിനും ഇനിയും രണ്ടിൽ കൂടുതൽ മത്സരങ്ങൾ ബാക്കിയുള്ളതിനാൽ മറികടക്കുക എളുപ്പമായിരിക്കും. അതേസമയം, യൂറോപ്പ്യൻ ക്ലബ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ഹാരി കെയ്ൻ ഒന്നാമതായി തുടരുന്നു. 22 മത്സരങ്ങളിൽ നിന്നും 25 ഗോളുകളാണ് ഹാരി നേടിയത്. തുടർച്ചയായ എട്ട് സീസണുകളിലും 25 കൂടുതൽ ഗോളുകൾ നേടാനും ഹാരികെയിനിനായി. 15 മത്സരങ്ങളിൽ നിന്ന് 38 പോയിൻ്റുമായ ബുണ്ടസ് ലീഗ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്. 42 പോയിൻ്റുമുള്ള ലെവർകുസനാണ് ഒന്നാമത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu