താരങ്ങളുടെ വരവ് കാത്ത് വൻ ജനക്കൂട്ടം തന്നെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് തടിച്ചു കൂടി. വാദ്യമേളങ്ങളോടെയാണ് താരങ്ങളെ വിമാനത്തവളത്തിനു പുറത്ത് ആരാധകർ വരവേറ്റത്. മാലയിട്ടും ഷാളണിയിച്ചും ശ്രീജേഷ് അടക്കമുള്ള താരങ്ങളെ ആരാധകർ സ്വീകരിച്ചു. സമാപ ചടങ്ങിലെ മാർച്ച് പാസ്റ്റിൽ പിആർ ശ്രീജേഷാണ് ഇന്ത്യൻ പതാകയേന്തിയത്. ഒപ്പം ഇരട്ട വെങ്കലം ഷൂട്ടിങിൽ സ്വന്തമാക്കിയ മനു ഭാകറും. ശ്രീജേഷിനു പുറമെ അഭിഷേക് നയൻ, അമിത് രോഹിതാസ്, സഞ്ജയ്, സുമിത് വാൽമീകി അടക്കമുള്ള താരങ്ങളാണ് മടങ്ങിയെത്തിയത്. ടീമിലെ ചില താരങ്ങൾ നേരത്തെ തന്നെ രാജ്യത്തു തിരിച്ചെത്തിയിരുന്നു.
'ഈ സ്വീകരണം മികച്ച അനുഭവമാണ്. രാജ്യത്തിന്റെ മുഴുവൻ ഈ സ്‌നേഹം ഞങ്ങളോടൊപ്പമുണ്ടെന്നു അറിയുന്നു. ഈ പിന്തുണ ഇനിയും ഉണ്ടായാൽ ഇതിലും മികച്ച പ്രകടനം ടീം നടത്തുക തന്നെ ചെയ്യും. ടൂർണമെന്റിലുടനീളം ശ്രീജേഷ് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ പിൻബലത്തിലാണ് ടീം വെങ്കലം ഉറപ്പാക്കിയത്'- സുമിത് വാൽമീകി പ്രതികരിച്ചു.
© Copyright 2023. All Rights Reserved