കുച്ച് ബെഹാർ ട്രോഫി ക്രിക്കറ്റിൽ ചരിത്രം കുറിച്ച്
കർണാടകയുടെ യുവതാരം പ്രാകർ ചതുർവേദി മുംബൈയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ പുറത്താകാതെ 404 റൺസാണു താരം നേടിയത്.
കുച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നാനൂറിനു മുകളിൽ സ്കോർ നേടുന്ന ആദ്യ താരമാണ് പ്രാകർ ചതുർവേദി. 638 പന്തുകൾ നേരിട്ട താരം 46 ഫോറുകൾ ബൗണ്ടറി കടത്തി. മൂന്ന് സിക്‌സുകളും അടിച്ചു.
മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിൻ്റെ 24 വർഷം പഴക്കമുള്ള ഒരു റെക്കോർഡും പ്രാകർ പഴങ്കഥയാക്കി. ടൂർണമെൻ്റ് ഫൈനലിൽ ഒരു താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡിലാണ് യുവതാരം പ്രാകർ, യുവരാജ് സിങ്ങിനെ മറികടന്നത്. 1999 ഡിസംബറിൽ ബിഹാറിനെതിരായ മത്സരത്തിൽ പഞ്ചാബിനു വേണ്ടി യുവരാജ് സിങ് 358 റൺസെടുത്തിരുന്നു.
© Copyright 2024. All Rights Reserved