ഋഷി സുനക് ആവിഷ്കരിച്ച കോസ്റ്റ് ഓഫ് ലിവിംഗ് സപ്പോർട്ട് പാക്കേജിന്റെ ഭാഗമായി ഉയർന്ന ഭക്ഷണ ചിലവിനും, വർദ്ധിച്ച ഊർജ്ജ ബില്ലുകൾക്കും അൽപം ആശ്വാസമേകികൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സർക്കാർ ഏർപ്പെടുത്തിയ 900 പൗണ്ട് കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റിന്റെ പദ്ധതിയുടെ അവസാന ഗഡു വിതരണം ഇന്നലെ മുതൽ തുടങ്ങി. അവസാന ഗഡുവായ 299 പൗണ്ട് നൽകുന്നത് 80 ലക്ഷം കുടുംബങ്ങൾക്ക് ആണ്. ഫെബ്രുവരി 22 ന് മുൻപായി തുക വിതരണം ചെയ്ത് പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സർക്കാർ ഏർപ്പെടുത്തിയ 900 പൗണ്ട് കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റിന്റെ അവസാന ഗഡു വിതരണം ആണ് ഇന്നലെ മുതൽ തുടങ്ങിയത് .
900 പൗണ്ട് ധനസഹായത്തിലെ അവസാന ഗഡുവായ 288 പൗണ്ട് ആണ് ഇപ്പോൾ ലഭിക്കുക.
ഈ ആനുകൂല്യത്തിന് അർഹതയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക എത്തിച്ചേരും. നേരത്തെയുള്ള ഗഡുക്കൾ ലഭിച്ചവർക്ക് ഇതും ലഭിക്കും. സർക്കാരിന്റെ 104 ബില്യൺ പൗണ്ടിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് സപ്പോർട്ട് പാക്കേജിന്റെ ഭാഗമാണിത്.
സ്കോട്ട്ലാൻഡിൽ 6,80,000 കുടുംബങ്ങൾക്കും, വെയ്ൽസിൽ 4 ലക്ഷത്തിലധികം കുടുംബങ്ങൾക്കും നോർത്തേൺ അയർലൻഡിൽ 3 ലക്ഷത്തോളം കുടുംബങ്ങൾക്കും കോസ്റ്റ് ഓഫ് ലിവിംഗ് സഹായം പ്രയോജന പെടുന്നുണ്ട്. മറ്റ് ചില ആനുകൂല്യങ്ങൾക്ക് അർഹതയുള്ള കുടുംബങ്ങൾക്കാണ് ഇത് ലഭിക്കുക. 2022-ൽ അന്നത്തെ ചാൻസലർ ആയിരുന്ന ഋഷി സുനക് ആയിരുന്നു ഈ പാക്കേജ് ആവിഷ്കരിച്ചത്. രണ്ട് ഗഡുക്കളായി 650 പൗണ്ട് നൽകുന്നതായിരിക്കും ആരംഭഘട്ടത്തിൽ ഈ പാക്കേജ്.
അതേവർഷം നവംബറിൽ, ചാൻസലർ ആയ ജെറമി ഹണ്ട് ഇത് 900 പൗണ്ട് ആയി വർദ്ധിപ്പിച്ചു. മാത്രമല്ല, പണം നൽകുന്നത് മൂന്ന് ഗഡുക്കളായിട്ടാണെന്ന് തീരുമാനിക്കുകയും ചെയ്തു. വിലക്കയറ്റം മൂലം ഉണ്ടായ ദുരിത സാഹചര്യം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഈ പാക്കേജ് തുടർന്നുകൊണ്ടു പോകാൻ സർക്കാരിന് ഉദ്ദേശ്യമില്ല എന്നാണ് മനസ്സിലാകുന്നത്. വിവിധ ചാരിറ്റി സംഘടനകൾ ഇത് തുടരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
© Copyright 2023. All Rights Reserved