96 പോലെ ഈ ചിത്രത്തിൻറെ രചനയും പ്രേംകുമാർ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 ആണ് ചിത്രത്തിൻറെ റിലീസ് തീയതി. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. 96 പോലെ റൊമാൻറിക് ചിത്രം അല്ലെങ്കിലും പതിഞ്ഞ താളത്തിൽ, അതേസമയം വൈകാരികമായ കഥപറച്ചിൽ മെയ്യഴകനിലും പ്രതീക്ഷിക്കാമെന്നാണ് ട്രെയ്‍ലർ പറയുന്നത്. രാജ് കിരൺ, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരൻ, ശരൺ ശക്തി, റൈച്ചൽ റെബേക്ക, മെർക്ക് തൊടർച്ചി മലൈ ആൻറണി, രാജ്കുമാർ, ഇന്ദുമതി മണികണ്ഠൻ, റാണി സംയുക്ത, കായൽ സുബ്രമണി, അശോക് പാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്.
96 ലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് മെയ്യഴകൻറെയും സംഗീത സംവിധായകൻ. 2ഡി എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
© Copyright 2025. All Rights Reserved