രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു.

കോഴിക്കോട്ട് കൊളക്കാടൻസ് എന്ന പേരിലുള്ള രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു. ബസുകൾ നിരത്തിൽ ഇറങ്ങിയതിനെ തുടർന്നു ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നതായി ഉടമകൾ പറയുന്നു. സർവീസ് കഴിഞ്ഞ് നിർത്തിയിട്ട സ്ഥലത്ത് വെച്ചാണ് ബസുകൾ ആക്രമിക്കപ്പെട്ടത്. സർക്കാർ നിർദ്ദേശം അനുസരിച്ച് നഷ്ടം സഹിച്ചും സർവീസ് നടത്തുമെന്ന് ബസുകളുടെ ഉടമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അക്രമിക്കപ്പെട്ട ബസുകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം നാമമാത്രമായി ചില സ്വകാര്യ ബസുകൾ കോഴിക്കോട് നഗരത്തിലും ഗ്രാമീണ മേഖലകളിലും സർവീസ് നടത്തിയിരുന്നു.
എന്നാൽ ഭീഷണി വകവെക്കാതെ ബസുകൾ ഓടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

Leave a comment

Send a Comment

Your email address will not be published.