യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കൊറോണ ബാധിച്ചത് ഭരണകൂടത്തിന്റെ പരാജയമെന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദപരിപാടിയിൽ വിമർശിച്ചു. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനേറ്റർ കൂടിയാണ് കമലാ ഹാരിസ്.”രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണ പരാജയത്തിനാണ് അമേരിക്കക്കാർ സാക്ഷ്യം വഹിച്ചത്”, എന്നും ഇവർ ആരോപണത്തിൽ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ കോവിഡിന്റെ അപകടസാധ്യതകൾ അറിഞ്ഞ ശേഷവും തുടർനടപടികൾ എടുക്കാത്തതിനെ യും,കോവിഡ് ഭീഷണി തട്ടിപ്പാണെന്ന് വരെ പ്രസ്ഥാപിച്ചു അതിന്റെ ഗൗരവത്തെ കുറച്ചു കാണിച്ചു സംസാരിച്ചതിനെയും കമലാ ഹാരിസ് വിമർശിച്ചു.എന്നാൽ ചൈനയിൽ നിന്നുള്ളവരുടെ വരവ് ജനുവരി 31ന് തന്നെ രാജ്യം നിരോധിചെന്നും,അമേരിക്കയുടെ ആരോഗ്യത്തിനാണ് ആദ്യ ദിവസം മുതൽ തന്നെ പ്രസിഡന്റ് ട്രംപ് പ്രാധാന്യം നൽകിയതെന്നും ചൂണ്ടിക്കട്ടി റിപ്പബ്ലിക്കൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി പെൻസ് തിരിച്ചടിച്ചു.
Leave a commentട്രംപിനു ബാധിച്ച കൊറോണ, ഭരണകൂടത്തിന്റെ പരാജയമെന്നു കമലാ ഹാരിസ്
