അവരാണ് നവ നാസികൾ: ഹിറ്റ്ലറുടെ ആത്മകഥ ഉയർത്തിക്കാട്ടി നെതന്യാഹു

29/01/24

ഹമാസിനും അവരെ പിന്തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കയും എതിരെ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഹമാസിനെ നവ നാസികൾ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് നെതന്യാഹു രംഗത്തെത്തിയത്. ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ വാദത്തിന് അംഗീകാരം നൽകുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയേയും അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ സംസാരിച്ച നെതന്യാഹു അഡോൾഫ് ഹിറ്റ്ലറുടെ മെയിൻ കാംഫിൻ്റെ അറബി ഭാഷയിലുള്ള പകർപ്പും ഉയർത്തിക്കാട്ടി.

പുതിയ നാസികൾക്ക് ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് സഹായം ലഭിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഈ പരിഹാസ്യമായ അവകാശവാദം ചർച്ച ചെയ്യാൻ ഹേഗ് പോലും സമയം കണ്ടെത്തി എന്നുള്ളത് അത്ഭുതമുണ്ടാക്കുന്നുവെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ പരാമർശിച്ച് ടെൽ അവിയിൽ ഒരു പത്രസമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു. പലരും ഹോളോകോസ്റ്റിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.വംശഹത്യ തടയുന്നതിന് നടപടിയെടുക്കണമെന്ന് വെള്ളിയാഴ്ച ലോക കോടതി ഇസ്രായേലിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉടൻ വെടിനിർത്തൽ വേണമെന്ന കാര്യത്തിൽ കോടതി പരാമർശങ്ങളൊന്നും നടത്തിയില്ല. തങ്ങളുടെ സൈന്യം വംശഹത്യ നടത്തിയിട്ടില്ലെന്ന് ഇസ്രായേൽ ഉറപ്പാക്കണമെന്നും ഗാസയിലെ പലസ്തീൻ സിവിലിയൻമാരുടെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ദക്ഷിണാഫ്രിക്കയുടെ ഹർജി പരിഗണിക്കുന്ന വേളയിൽ കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. വിധിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പാനലിലെ 17 ജഡ്ജിമാരിൽ 15 പേരും ഗാസയിലെ ഇസ്രായേൽ സൈനിക നടപടി നിർത്തണമെന്ന നിർദ്ദേശത്തിലാണ് ഉറച്ചുനിന്നത്. ഇസ്രയേലിൻ്റെ സൈനിക നടപടി ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ നിർജീവമാക്കി. ഏകദേശം നാല് മാസത്തിനുള്ളിൽ 25,000 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും ഗാസയിലെ ആരോഗ്യ അധികാരികൾ പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu