London ൽ,OlCC പ്രവർത്തകരെ അഭിസംഭോധന ചെയ്ത് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് സംസാരിച്ചു. കേരളത്തിൽ ഭരണകക്ഷി നടത്തുന്ന നവകേരള സദസ്സ് അശ്ലീലത്തിന്റെ കെട്ടുകാഴ്ചയായി മാറി എന്നും, ഇതിന് ബദലായി എല്ലാമണ്ഡലങ്ങളിലും കൊണ്ഗ്രെസ്സ് വിചാരണ സദസ്സ് നടത്തും എന്നും വി.ഡി.സതീശൻ MLA പ്രഖ്യാപിച്ചു..
ഏതാണ്ടു് ഒന്നേകാൽ കോടിയുടെ ചിലവു് വരുന്ന ബസിൽ നാടുകാണാനിറങ്ങിയ പിണറായിക്ക് കാണാൻ കഴിഞ്ഞത് അമ്മമാർ പെൻഷൻ കിട്ടാതെ പിച്ചച്ചട്ടിയുമായി ഊര് കയറുന്നതാണ് . പരാതികൾ സ്വീകരിക്കുന്നതല്ലാതെ ഒന്നിന് പോലും പരിഹാരം കണ്ടെന്ന് പറയുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസിലൂടെ നടക്കുന്നതെന്നും സതീശൻ പരിഹസിച്ചു. മാസങ്ങൾക്ക് മുൻപ് മന്ത്രിമാരുടെ അദാലത്തിൽ വാങ്ങിയ പരാതികൾ പരിഹരിക്കപ്പെട്ടില്ല. സംസ്‌ഥാന സർക്കാരിന്റെ പരാജയവും കെടുകാര്യസ്‌ഥതയും അഴിമതിയും ജനങ്ങളുടെ മുൻപിൽ തുറന്നു കാണിച്ചുകൊണ്ട് ഡിസംബർ രണ്ടു മുതൽ 22 വരെ യു.ഡി.എഫ് 140 നിയോജകമണ്ഡലങ്ങളിലും വിചാരണ സദസ് സംഘടിപ്പിക്കും. സർക്കാരിനോട് അമർഷവും പ്രതിഷേധവും ഉള്ളവരെ പങ്കെടുപ്പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. രണ്ടര വർഷത്തെ സർക്കാരിൻ്റെ കഴിവുകേട് ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
വലിയ പ്രതിസന്ധിയിലൂടെയാണ് കേരളം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതിൽ ജനങ്ങൾക്കു വലിയ അമർഷമുണ്ട്. കോൺഗ്രസിൽ പഴയ പോലെ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമില്ല, എല്ലാ തീരുമാനങ്ങളും ഒരുമിച്ച് ഒറ്റക്കെട്ടായാണ് പാർട്ടി നടപ്പിലാക്കുന്നതെന്നും സതീശൻ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം. നമ്മൾ പറയുന്നത് ശരിയാണെന്ന് മറ്റുള്ളവർക്ക് കൂടി തോന്നണം എന്നും. ഭാരത് ജോഡോ കഴിഞ്ഞതിനു ശേഷം വലിയൊരു മാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ജനാധിപത്യത്തിൽ സംഭവിച്ചിരിക്കുകയാണ്.. എന്നും തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ മുന്നേറ്റമാണ് കോൺഗ്രസ്സ് നടത്തുന്ന തെന്നും. ഇപ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സാധാരണ പ്രതിപക്ഷം വിജയിക്കാറില്ലാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം മുൻ വര്ഷങ്ങളേക്കാൾ മികച്ച വിജയം നേടാൻ കഴിഞ്ഞത്.കേരളത്തിൽ സി പി എമ്മും ബിജെപിയും അഡ്ജസ്റ്റ്മെന്റ് ഭരണമാണ് നടത്തുന്നത് .സ്വർണ്ണ കള്ളക്കടത്തും,ലൈഫ് മിഷൻ,കരുവന്നൂർ കേസ്സും,സുരേന്ദ്രന്റെ പണമിടപാട്,കുഴൽപ്പണ കേസ് എല്ലാം ആവിയായി പോയി.ലാവ്‌ലിൻ കേസ് 38 തവണയാണ് മാറ്റി വച്ചത്.അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം ഓ ഐ സി സി യുടെ സഹായം ഉണ്ടാകണമെന്നും പ്രവർത്തകരോടു് അദ്ദേഹം അഭ്യർത്ഥിച്ചു. ലണ്ടനിലെ എലിഫന്റ് ആൻഡ് കാസിലിൽ നടന്ന സമ്മേളനത്തിൽ വെച്ച് OlCC UK പ്രസിഡന്റ് കെ കെ മോഹൻദാസ് .ഒഐസിസി യു കെ യുടെ ഉപഹാരമായ 2022-2023 ൽ ഏറ്റവും നല്ല പ്രതിപക്ഷ നേതാവിനുള്ള മൊമെന്റോ വി ഡി സതീശന് നൽകി ആദരിച്ചു. OlCC UK വർക്കിങ് പ്രസിഡന്റ് അപ്പ ഗഫൂർ സ്വാഗതം പറഞ്ഞു. പ്രസ്തുത ചടങ്ങിൽ വെച്ച് സറെ റീജണൽ സെക്രട്ടറി അഷ്‌റഫ് അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി.OICC UKവർക്കിങ് പ്രസിഡന്റ്മാരായി തിരഞ്ഞെടുത്ത ശ്രീ, അപ്പാ ഗഫൂർ ശ്രീ, സുജു കെ ഡാനിയൽ, ശ്രീ,മണികണ്ഠൻ എന്നിവരെ പ്രതിപക്ഷ നേതാവു് ഷാൾ അണിയിച്ചു് ആദരിച്ചു. അപ്പാ ഗഫൂറും ,സുജുവും, മണികണ്ഠനും നന്ദി പ്രസംഗം നടത്തി,നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോഷി ജോസ്,സറെ റീജ്യണൽ പ്രസിഡന്റ് വിൽസൺ ജോർജ്ജ് .KMCC ക്കുവേണ്ടി ശ്രീ, കരീം മാഷ് അയർലണ്ടിൽ നിന്നും ലിങ്കൺസ്റ്റാർ എന്നിവരും സംസാരിച്ചു.ജമാൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
© Copyright 2023. All Rights Reserved