നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിൻ്റെ വോട്ട് പിവി അൻവറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചു. അൻവർ എത്ര വോട്ട് പിടിക്കുമെന്ന് അറിയില്ല. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ ചർച്ച ചെയ്യേണ്ടതല്ല. അക്കാര്യത്തിൽ പിന്നീട് മുന്നണിയിൽ ചർച്ച ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
© Copyright 2024. All Rights Reserved